India - 2024

ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയുടെ ഭാഗമായി കേരളത്തിലും ആഘോഷങ്ങള്‍

സ്വന്തം ലേഖകന്‍ 17-03-2017 - Friday

കൊ​​​ച്ചി: ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയുടെ ഭാഗമായി കെ​​​സി​​​ബി​​​സി കരിസ്മാറ്റിക് ക​​​മ്മീ​​​ഷ​​​ന്‍റെയും വി​​​വി​​​ധ മ​​​രി​​​യ​​​ൻ മരിയന്‍ മൂവ്മെന്‍റുകളുടെയും ആഭിമുഖ്യത്തില്‍ വിവിധ ശുശ്രൂഷകള്‍ നടത്തുവാന്‍ തീരുമാനിച്ചു. ജൂബിലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം നല്‍കുന്നതിനായി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോസ് ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യാ​​​യി സ​​​മി​​​തി​​​ക്കു രൂ​​​പം ന​​​ൽ​​​കി. ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​ക്ക​​​ലാ​​​ണു ചെ​​​യ​​​ർ​​​മാ​​​ൻ.

എ​​​ല്ലാ മ​​​രി​​​യ​​​ൻ മി​​​നി​​​സ്ട്രി​​​ക​​​ളു​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ഏ​​​പ്രി​​​ൽ 23ന് ​​​ക​​​ള​​​മ​​​ശേ​​​രി എ​​​മ്മാ​​​വൂ​​​സി​​​ൽ ഒ​​​രു​​​ക്ക​ ധ്യാ​​​നം ന​​​ട​​​ത്തും. ഫാ​​​ത്തി​​​മാ​​​യി​​​ലെ ആ​​​ദ്യ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട​​​ലി​​​ന്‍റെ മേ​​​യ് 13നു ​​​ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ന​​​ട​​​ക്കും. ഓ​​​ഗ​​​സ്റ്റ് മാസത്തില്‍ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ആ​​​ളൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന കരിസ്മാറ്റിക് ജൂ​​​ബി​​​ലി​​​വ​​​ർ​​​ഷ അ​​​ഖി​​​ല ലോ​​​ക മ​​​ല​​​യാ​​​ളി ​സം​​​ഗ​​​മ​​​വേ​​​ദി​​​യി​​​ൽ ഫാ​​​ത്തി​​​മാ​ മാ​​​താ​​​വി​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം പ്ര​​​തി​​​ഷ്ഠി​​​ക്കും. കണ്‍വെന്‍ഷനു ശേഷം ആരംഭിക്കുന്ന തി​​​രു​​​സ്വ​​​രൂ​​​പ പ്ര​​​യാണം കേ​​​ര​​​ള​​​ത്തി​​​ലെ 31 ക​​​ത്തോ​​​ലി​​​ക്ക രൂ​​​പ​​​ത​​​ക​​​ളി​​​ലൂടെയും കടന്ന്‍ പോകും. ഒക്ടോബര്‍ അവസാനത്തോടെ തിരുസ്വരൂപ പ്ര​​​യാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കും.


Related Articles »