India - 2024

കെസിബിസി പ്രൊലൈഫ് സമിതി ജീവന്‍മിഷന്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 31-03-2017 - Friday

കൊച്ചി: കെസിബിസി പ്രൊ-ലൈഫ് സമിതി നേതൃത്വം നല്കു ''ജീവന്‍മിഷന്‍ -2017'' കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ചെമ്പുമുക്ക് സ്‌നേഹനിലയത്തില്‍ നടന്ന പൊതു സമ്മേളനത്തില്‍ വച്ച് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊ-ലൈഫ് സമിതിയുടെയും വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു.

ഗര്‍ഭഛിദ്രത്തിനെതിരെയുള്ള ബോധവത്കരണ പദ്ധതികള്‍, കാരുണ്യ കലാലയങ്ങള്‍- വിദ്യാര്‍ത്ഥികളില്‍ കാരുണ്യ മനോഭാവം വളര്‍ത്തുക, കലാലയങ്ങളില്‍ കാരുണ്യപദ്ധതികള്‍ ആവിഷ്‌കരിക്കുക, ചാരിറ്റി ഫോറങ്ങള്‍ ആരംഭിക്കുക, കെ.സി.എസ.്എല്‍ മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, ജീവനിധി- കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക. രോഗികളെ സഹായിക്കുക, ജീവകാരുണ്യ പദ്ധതികളെ സഹായിക്കുക, ജീവസമൃദ്ധി - വലിയ കുടുംബങ്ങളെ ആദരിക്കുക, യുവതലമുറയിലെ കുടുംബങ്ങളുടെ സംഗമങ്ങള്‍ നടത്തുക, ജീവവിസ്മയം - ജീവന്റെ സംസ്‌കാരം വളര്‍ത്തു എക്‌സിബിഷനുകള്‍ നടത്തുക, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ ആവിഷ്‌കരിക്കുക (വെള്ളം, വെളിച്ചം, ആഹാരം), കാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക, കാരുണ്യകുടുംബങ്ങളെ സഹായിക്കുക, 100 കേന്ദ്രങ്ങളില്‍ പ്രൊലൈഫ് സെമിനാറുകള്‍ സംഘടിപ്പിക്കുക, ഫാത്തിമ മാതാവിന്റെ മാധ്യസ്ഥതയില്‍ പ്രാര്‍ത്ഥനാ പര്യടനം പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക, ജീവന്‍ ന്യൂസ് ലെറ്റര്‍ പുസ്തകങ്ങളുടെ വീഡിയോ, ലഘുലേഖകള്‍, പോസ്റ്ററുകള്‍ തയ്യാറാക്കുക എന്നിവയാണ് പ്രധാന പദ്ധതികള്‍.

കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, ചെമ്പുമുക്ക് സെന്റ് മൈക്കിള്‍ പള്ളി വികാരി ഫാ. ടൈറ്റസ് ആന്റണി കുരുശുവീട്ടില്‍, കെസിബിസി പ്രൊ-ലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, അഡ്വ. ജോസി സേവ്യര്‍, സ്‌നേഹനിലയം മദര്‍ സി. പേളി ചെട്ടുവീട്ടില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. ഡിക്‌സി, ബേബി ചിറ്റിലപ്പിള്ളി, ഗ്രേസി ജോസഫ് തേരാട്ടിന്‍, എയ്‌സല്‍ കെ.ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »