India - 2024

പാപത്തിന്റെ സ്വാധീനമുള്ള ഇക്കാലത്ത് വിശുദ്ധിയില്‍ ജീവിക്കുവാന്‍ ദൈവമാതാവ് ആഹ്വാനം ചെയ്യുന്നു: മാര്‍ ജോസ് പുത്തന്‍വീട്ടില്‍

സ്വന്തം ലേഖകന്‍ 03-04-2017 - Monday

ചേ​​ർ​​ത്ത​​ല: പാ​​പ​​ത്തി​​ന്‍റെ വ​​ലി​​യ സ്വാ​​ധീ​​ന​​മു​​ള്ള ഇക്കാ​​ല​​ഘ​​ട്ട​​ത്തി​​ൽ വി​​ശു​​ദ്ധി​​യി​​ൽ ജീ​​വി​​ക്കുവാനാണ് മാ​​താ​​വ് ആ​​ഹ്വാ​​നം ചെ​​യ്യു​​ന്ന​​തെ​​ന്ന് എ​​റ​​ണാ​​കു​​ളം- ​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ. ലോ​ക സി​എ​ൽ​സി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചുള്ള സം​സ്ഥാ​ന​ത​ല ആ​ഘോ​ഷം ചേ​​ർ​​ത്ത​​ല ലി​​സ്യൂ​​ന​​ഗ​​ർ ചെ​​റു​​പു​​ഷ്പ ദേ​​വാ​​ല​​യ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

"ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ വി​​ശു​​ദ്ധി കാ​​ത്തു​​സൂ​​ക്ഷി​​ക്കാ​​ൻ വ​​ള​​രെ​​യേ​​റെ ബു​​ദ്ധി​​മു​​ട്ടാ​​ണെ​​ന്നും അ​​തു​​കൊ​​ണ്ടാ​​ണ് ചെ​​റു​​പ്പ​​ത്തി​​ൽ ന​​മ്മ​​ൾ സമ്പാ​​ദി​​ക്കുന്ന വി​​ശു​​ദ്ധി​​ക്കു വ​​ലി​​യ വി​​ല​​യു​​ണ്ടാ​​കു​​മെ​​ന്നു പു​​ണ്യ​​വാ​ന്മാ​​ർ പ​​റ​​യു​​ന്ന​​ത്. ഈ​​ശോ പ​​റ​​യു​​ന്ന​​തു ചെ​​യ്തു​​ക​​ഴി​​ഞ്ഞാ​​ൽ ജീ​​വി​​ത​​ത്തി​​ൽ വി​​ജ​​യ​​മു​​ണ്ടാ​​കു​മെ​ന്ന് മാ​താ​വ് ന​​മ്മെ ഓ​​ർ​​മി​​പ്പി​​ക്കു​​യാണ്. പാ​​പ​​ത്തി​​ന്‍റെ വ​​ലി​​യ സ്വാ​​ധീ​​ന​​മു​​ള്ള ഇക്കാ​​ല​​ഘ​​ട്ട​​ത്തി​​ൽ വി​​ശു​​ദ്ധി​​യി​​ൽ ജീ​​വി​​ക്കുവാനാണ് മാ​​താ​​വ് ആ​​ഹ്വാ​​നം ചെ​​യ്യു​​ന്നത്". മാ​​ർ ജോ​​സ് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ പ​​റ​​ഞ്ഞു.

സി​​സ്റ്റ​​ർ എ​​ലൈ​​സ് ഏ​​ബ്ര​​ഹാം ബൈ​​ബി​​ൾ പാ​​രാ​​യ​​ണം ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത സി​​എ​​ൽ​​സി പ്ര​​മോ​​ട്ട​​ർ ഫാ. ​​തോ​​മ​​സ് മ​​ഴു​​വ​​ഞ്ചേ​​രി ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സി​​എ​​ൽ​​സി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്സ​​ണ്‍ സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​​ക്ഷ​​നാ​​യി. സം​​സ്ഥാ​​ന പ്ര​​മോ​​ട്ട​​ർ ഫാ. ​​ജി​​യോ തെ​​ക്കി​​നി​​യ​​ത്ത് സി​​എ​​ൽ​​സി ദി​​ന​​സ​​ന്ദേ​​ശം ന​​ൽ​​കി.

ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ന്നോ​​ടി​​യാ​​യി കൊ​​ല്ല​​ത്തു​​നി​​ന്നു മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വും അ​​ങ്ക​​മാ​​ലി​​യി​​ൽ​​നി​​ന്നു ദീ​​പ​​ശി​​ഖ​​യും പ​​ള്ളി​​പ്പു​​റം പ​​ള്ളി​​യി​​ൽ​​നി​​ന്നു പ​​താ​​ക​​യും ത​​ങ്കി പ​​ള്ളി​​യി​​ൽ​​നി​​ന്നു ബൈ​​ബി​​ളും ഉ​​ച്ച​​യോ​​ടെ ചേ​​ർ​​ത്ത​​ല മു​​ട്ടം സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ലെ​​ത്തി​​ച്ചേ​​ർ​​ന്നു.

ചേ​​ർ​​ത്ത​​ല ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ർ റ​​വ.​ഡോ.​പോ​​ൾ വി. ​​മാ​​ട​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഫാ. ​ജോ​​ണ്‍​സ​​ണ്‍ കൂ​​വേ​​ലി, ഫാ. ​​ജോ​​ർ​​ജ് പു​​ന്ന​​യ്ക്ക​​ൽ, ഫാ. ​​ജെ​​യ്സ​​ണ്‍ വി​​ഴി​​ക്ക​​പ്പാ​​റ, ജോ​​സ​​ഫ് കൈ​​മാ​​പ​​റ​​ന്പി​​ൽ, വ​​ർ​​ക്കി പു​​ന്ന​​യ്ക്ക​​ൽ, ജ​​സ്റ്റി​​ൻ സ്റ്റീ​​ഫ​​ൻ, ത​​ങ്ക​​ച്ച​​ൻ പ​​ള്ളേ​​കാ​​ട്ട്, ഷോ​​ബി കെ ​​പോ​​ൾ, റീ​​ത്ത​​ദാ​​സ്, ഷൈ​​ജോ​​പ​​റ​​ന്പി, സി​​നോ​​ബി ജോ​​യി, അ​​നി​​ൽ പാ​​ല​​ത്തി​​ങ്ക​​ൽ ജോ​​ണ്‍ മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


Related Articles »