India - 2024

നീതി നിഷേധത്തിനെതിരെ കെ‌സി‌വൈ‌എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

സ്വന്തം ലേഖകന്‍ 11-04-2017 - Tuesday

തോപ്പുംപടി: കേരള സമൂഹത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന നീതി നിഷേധത്തിനെതിരെ കെ‌സി‌വൈ‌എംമിന്റെ ആഭിമുഖ്യത്തില്‍ യുവജന പ്രതിഷേധ സദസ്സ് നടത്തി. ജനങ്ങള്‍ക്ക് സുരക്ഷിത ജീവിതസാഹചര്യം ഒരുക്കേണ്ട സര്‍ക്കാര്‍ ചുമതലകളില്‍ നിന്നു മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് കണ്ട് വരുന്നതെന്ന് പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ‌സി‌വൈ‌എം മുന്‍രൂപതാ ഡയറക്റ്റര്‍ ഫാ. ടോമി അക്കാട്ട് അറിയിച്ചു.

കൊച്ചി രൂപതാ പ്രസിഡന്‍റ് ശ്രീ. ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ടി‌എ ടാന്‍ഫിന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കല്‍, ഫാ. മെല്‍ട്ടസ് കൊല്ലശ്ശേരി, റിഡ്ജന്‍ റിബല്ലോ, ആദര്‍ശ് ജോയി, ആല്‍ബിന്‍ കാരിക്കശ്ശേരി, നികിത ജോസ്ലിന്‍, ജോസ് പള്ളിപ്പാടന്‍, മിഥുന്‍ ജോയി, അരുണ്‍ ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »