India - 2024

ദുഃഖവെള്ളിയാഴ്ച തിരുവനന്തപുരത്ത് സംയുക്ത കുരിശിന്റെ വഴി

സ്വന്തം ലേഖകന്‍ 13-04-2017 - Thursday

തി​രു​വ​ന​ന്ത​പു​രം: ജില്ലയിലെ സീ​റോ മ​ല​ബാ​ർ, മ​ല​ങ്ക​ര, ല​ത്തീ​ൻ അ​തി​രൂ​പ​ത​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കു​രി​ശി​ന്‍റെ വ​ഴി നാ​ളെ രാ​വി​ലെ ഏ​ഴി​ന് പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും ആ​രം​ഭി​ക്കും. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മിസ് കാ​തോ​ലി​ക്കാ ബാ​വ പ്രാ​രം​ഭ സ​ന്ദേ​ശം ന​ൽ​കും.

സെ​ന്‍റ് ജോ​സ​ഫ്സ് അ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി വി​ജെ​ടി ഹാ​ൾ, സ​മാ​ധാ​ന​രാ​ജ്ഞി ബ​സി​ലി​ക്ക, ഫ്ളൈ ​ഓ​വ​ർ വ​ഴി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ ത​ന്നെ അ​വ​സാ​നി​ക്കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യം സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ജോ​സ് വി​രു​പ്പേ​ൽ പ്ര​സം​ഗി​ക്കും.

നെ​ട്ട​യം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ നി​ന്നും കാ​ഞ്ഞി​രം​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വ​രെ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി​യും നാ​ളെ ന​ട​ക്കും. നാ​ളെ രാ​വി​ലെ 6.15ന് ​നെ​ട്ട​യം ലി​റ്റി​ൽ ഫ്ള​വ​ർ പള്ളിയില്‍ നി​ന്നു​മാ​ണ് കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കു​ന്ന​ത്. റ​വ.​ഡോ.​ഹ​യ​സി​ന്ദ് നാ​യ​കം, റ​വ.​ഡോ.​ശാ​ന്ത​ൻ ച​രു​വി​ൽ, ഫാ.​സ​ഖ​റി​യാ​സ് ക​രി​യി​ല​ക്കു​ളം എ​ന്നി​വ​ർ ദുഃഖ​വെ​ള്ളി​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും.


Related Articles »