India

ക്രിസ്തുസാക്ഷ്യം സമസ്തമേഖലകളിലേക്കും എത്തേണ്ടത് അനിവാര്യം: ആര്‍ച്ച് ബിഷപ്പ് തോമസ് മേനാംപറമ്പില്‍

സ്വന്തം ലേഖകന്‍ 27-04-2017 - Thursday

അ​​​ങ്ക​​​മാ​​​ലി: സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ വ​​​ർ​​​ത്ത​​​മാ​​​ന​​​ലോ​​​ക​​​ത്തി​​​ൽ ക്രി​​​സ്തു​​​സാ​​​ക്ഷ്യം സ​​​മ​​​സ്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കും എ​​​ത്തേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു ഗുവാഹത്തി മു​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് മേ​​​നാം​​​പ​​​റ​​​മ്പിൽ. ഫി​​​യാ​​​ത്ത് മി​​​ഷ​​​ന്‍റെ നേതൃത്വത്തിലുള്ള മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്-​​ഗ്രേ​​​റ്റ് ഗാ​​​ത​​​റിം​​​ഗ് ഓ​​​ഫ് മി​​​ഷ​​​ൻ അ​​​ങ്ക​​​മാ​​​ലി ക​​​റു​​​കു​​​റ്റി അ​​​ഡ് ല​​​ക്സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ (ക്രൈ​​​സ്റ്റ് ന​​​ഗ​​​ർ) ഉദ്ഘാടനം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ്യ​​​ക്തി, കു​​​ടും​​​ബ, സാ​​​മൂ​​​ഹ്യ​​ത​​​ല​​​ങ്ങ​​​ളി​​​ൽ സ​​​മാ​​​ധാ​​​നം സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നും വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും സ​​​ഭാ​​​മ​​​ക്ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ പ്രാ​​​ർ​​​ഥ​​​ന​​​യും പ്ര​​​യ​​​ത്ന​​​ങ്ങ​​​ളും ആ​​​വ​​​ശ്യ​​​മാണ്. തീ​​​ക്ഷ്ണ​​​മാ​​​യ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളി​​​ലൂ​​​ടെ​​​യും ക്രി​​​സ്തു​​​കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ കൂ​​​ട്ടാ​​​യ്മ​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് ഇ​​​തു സാ​​​ധ്യ​​​മാ​​​വു​​​ക. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ശ​​​ക്ത​​​മാ​​​യ​​വാ​​​ക്കാ​​​ണു ഫി​​​യാ​​​ത്ത് എ​​​ന്ന​​​ത്. ദൈ​​​വ​​​ഹി​​​തം ഈ ​​​ലോ​​​ക​​​ത്തി​​​ൽ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ നാം ​​​ഒ​​​രു​​​മി​​​ച്ചാ​​​ണു നീ​​​ങ്ങു​​​ന്ന​​​ത്. ക്രി​​​സ്തു​​​വ​​​ച​​​ന​​​ങ്ങ​​ളെ ലോ​​​ക​​​മെ​​​ന്പാ​​​ടും എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ ഫി​​​യാ​​​ത്ത് മി​​​ഷ​​​ൻ വ​​​ഹി​​​ക്കു​​​ന്ന പ​​​ങ്ക് മ​​​ഹ​​​ത്ത​​​ര​​​മാ​​​ണ്. ബൈ​​​ബി​​​ൾ പ്ര​​​ഘോ​​​ഷ​​​ണ​​​രം​​​ഗ​​​ത്ത് അ​​​ല്മാ​​​യ​​​ർ വ​​​ലി​​​യ​​തോ​​​തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​ത് പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കുന്നതാണ്. ഡോ. ​​​മേ​​​നാം​​​പ​​​റ​​​മ്പി​​​ൽ പ​​​റ​​​ഞ്ഞു.

ബാ​​​ല​​​സോ​​​ർ ബി​​​ഷ​​​പ് ഡോ. ​​​സൈ​​​മ​​​ണ്‍ കൈ​​​പ്പു​​​റം, ഖ​​​ര​​​ക്പു​​ർ ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് തു​​​രു​​​ത്തി​​​മ​​​റ്റം, കൊ​​​ഹി​​​മ ബി​​​ഷ​​​പ് ജ​​​യിം​​​സ് തോ​​​പ്പി​​​ൽ, ഉ​​​ജ്ജ​​​യി​​​ൻ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ, ഇ​​​റ്റാ​​ന​​​ഗ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ണ്‍ തോ​​​മ​​​സ് കാ​​​ട്രു​​​കു​​​ടി​​​യി​​​ൽ, ജൊ​​​വാ​​​യ് ബി​​​ഷ​​​പ് ഡോ. ​​​വി​​​ക്ട​​​ർ ലിം​​​ഗ്ദോ, ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​ജെ. ഇ​​​ട്ട്യേ​​​ച്ച​​​ൻ, കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രാ​​​യ ബ്ര​​​ദ​​​ർ സ്വീറ്റ്‌ലി ജോ​​​ർ​​​ജ്, ജോ​​​സ് ഓ​​​ലി​​​ക്ക​​​ൽ, ത​​​ങ്ക​​​മ്മ ദീ​​​ദി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഇ​​​ന്നു ഫാ​​​ത്തി​​​മ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷം, അ​​​ധ്യാ​​​പ​​​ക സം​​​ഗ​​​മം, പ്രോ​​​ലൈ​​​ഫ് സം​​​ഗ​​​മം, മി​​​ഷ​​​ൻ ധ്യാ​​​നം, ആ​​​രാ​​​ധ​​​ന, ഗാ​​​ന​​​ശു​​​ശ്രൂ​​​ഷ എ​​​ന്നി​​​വ​​​ നടക്കും. പ്ര​​​മു​​​ഖ ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് ബേ​​​ബി ജോ​​​ണ്‍ ക​​​ല​​​യ​​​ന്താ​​​നി​​​യാ​​​ണു മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ തീം​​​സോം​​​ഗ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. മിഷന്‍ കോണ്‍ഗ്രസ് 30നു സമാപിക്കും.


Related Articles »