India - 2024

വിശുദ്ധ ചാവറയച്ചന്റെ ജീവചരിത്രം മിനിസ്ക്രീനിലേക്ക്

സ്വന്തം ലേഖകന്‍ 16-05-2017 - Tuesday

കോ​ട്ട​യം: ​വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വ​ച​രി​ത്രം മി​നി​സ്ക്രീ​നിലേക്ക് എ​ത്തു​ന്നു. 'സ്നേ​​ഹ​​ത്തി​​ന്‍റെ പാ​​ഥേ​​യം' എ​​ന്ന പ്രോ​​ഗ്രാ​​മി​​ലാ​ണു ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വി​തം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്. ഏ​ഷ്യാനെറ്റ് ചാനലില്‍ തി​​ങ്ക​​ൾ മു​​ത​​ൽ വെ​​ള്ളി വ​​രെ രാ​​വി​​ലെ 6.45ന് ​​സം​​പ്രേ​​ഷ​​ണം ചെ​​യ്യു​​ന്ന പരിപാടി ശാ​​ന്തി​​ഗി​​രി ആ​​ശ്ര​​മം ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി സ്വാ​​മി ഗു​​രു​​ര​​ത്നം ജ്ഞാ​​ന​ത​​പ​​സ്വി​​യാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. മാ​​ന്നാ​​നം വി​​ശു​​ദ്ധ ചാ​​വ​​റ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ​​ച്ച​​ന്‍റെ ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ന്ന സ്വി​​ച്ച് ഓ​​ണ്‍ ക​​ർ​​മം ആ​​ശ്ര​​മാ​​ധി​​പ​​ൻ ഫാ.​സ്ക​​റി​​യ എ​​തി​​രേ​​റ്റ് സിഎംഐ നി​​ർ​​വ​​ഹി​​ച്ചു.

കെഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​ൽ ഫാ. ​​ജയിം​​സ് മു​​ല്ല​​ശേ​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഫാ. ​​ആ​​ന്‍റ​​ണി കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ൽ, എ​​പ്പി​​സോ​​ഡ് ഡ​​യ​​റ​​ക്ട​​ർ അ​​ജി.​​കെ.​​ജോ​​സ്, ശാ​​ന്തി​​ഗി​​രി ആ​​ശ്ര​​മം ജി​​ല്ലാ കോ​​-ഓർ​​ഡി​​നേ​​റ്റ​​ർ അ​​ഖി​​ൽ ശാ​​ന്തി​​ഗി​​രി, കു​​ഞ്ഞു ക​​ള​​പ്പു​​ര, ത​​ങ്ക​​ച്ച​​ൻ ആ​​ർ​​പ്പൂ​​ക്ക​​ര, ഡോ. ​​ആ​​ര​​തി ആ​​ർ.​​പ​​ണി​​ക്ക​​ർ, പൂ​​ജ ഡി.​​ആ​​ന​​ന്ദ്, വി​​പി​​ൻ അ​​ജോ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.


Related Articles »