India - 2024

ഫാ. ടോമിന്റെ മോചനത്തിനായി ഉഴുന്നാലില്‍ കുടുംബം ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കും

സ്വന്തം ലേഖകന്‍ 23-05-2017 - Tuesday

കോ​​ട്ട​​യം: യെ​​മ​​നി​​ല്‍ ഭീകരര്‍ തട്ടികൊണ്ടുപോയ ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​നെ മോ​​ചി​​പ്പി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ​ത​​ല ഇ​​ട​​പെ​​ട​​ൽ അ​​ഭ്യ​​ർ​​ഥി​​ച്ച് ഉ​​ഴു​​ന്നാ​​ലി​​ൽ കു​​ടും​​ബ​​യോ​​ഗത്തിന്റെ ഭാ​​ര​​വാ​​ഹി​​ക​​ൾ ഗ​​വ​​ർ​​ണ​​ർ പി. ​​സ​​ദാ​​ശി​​വ​​ത്തെ സ​​ന്ദ​​ർ​​ശി​​ച്ചു നി​​വേ​​ദ​​നം ന​​ൽ​​കും. പ്ര​​ധാ​​ന​​മ​​ന്ത്രി, ആ​​ഭ്യ​​ന്ത​​രമ​​ന്ത്രി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്കു മു​​ൻ​​പു ന​​ൽ​​കി​​യ നി​​വേ​​ദ​​ന​​ങ്ങ​​ളി​​ൽ കാ​​ര്യ​​മാ​​യ ന​​ട​​പ​​ടി​ ഉ​​ണ്ടാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ രാ​​ജ്ഭ​​വ​​നി​​ലെ​​ത്തി ഗ​​വ​​ർ​​ണ​​റെ കാ​​ണാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

അ​​ജ്ഞാ​​ത കേ​​ന്ദ്ര​​ത്തി​​ൽ ബ​​ന്ധി​​യാ​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന ഫാ.​​ടോം, ത​​ന്നെ മോ​​ചി​​പ്പി​​ക്കാ​​ൻ ആ​​വു​​ന്ന​വി​​ധം ഇ​​ട​​പെ​​ട​​ണ​​മെ​ന്നു യാ​​ചി​​ക്കു​​ന്ന വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ൾ അ​​ടു​​ത്ത​​യി​​ടെ പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു. വീഡിയോയില്‍ ആരോഗ്യം ക്ഷയിച്ചു അവശതയിലാണ് വൈദികന്‍ കാണപ്പെടുന്നത്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ഗ​​വ​​ർ​​ണ​​റെ സ​​ന്ദ​​ർ​​ശി​​ച്ച് അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​വ​​ണ​​മെ​​ന്ന് ഉഴുന്നാലില്‍ കുടുംബം അ​​ഭ്യ​​ർ​​ഥി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത​​യാ​​ഴ്ചയാണ് നിവേദനം നല്‍കുക.


Related Articles »