India - 2024

ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തിന് അറുതിവരുത്താന്‍ ലോക മനസാക്ഷി ഉണരണം: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 28-05-2017 - Sunday

കോ​ട്ട​യം: ക്രൈസ്തവര്‍ക്ക് നേരെ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ന് അ​റു​തി​വ​രു​ത്താ​ൻ ലോ​ക മ​നഃ​സാ​ക്ഷി ഉ​ണ​ര​ണ​മെ​ന്നു ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​സ​മി​തി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ​ജി​പ്തി​ൽ ക്രൈ​സ്ത​വ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് നേ​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പ്രമേയത്തില്‍ പറയുന്നു.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​നെ​തി​രാ​യി പ്രാ​ർ​ഥ​നാ​യ​ജ്ഞം ന​ട​ത്താന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് വി. ​വി. അ​ഗ​സ്റ്റി​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പ​റ​യ​ന്നി​ലം, ഫാ. ​ജി​യോ ക​ട​വി, ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി, സൈ​ബി അ​ക്ക​ര, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, സാ​ജു അ​ല​ക്സ്, ബേ​ബി പെ​രു​മാ​ലി​ൽ, ടോ​ണി ജോ​സ​ഫ്, ഡേ​വി​സ് തു​ള​വ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


Related Articles »