Events - 2024

ഷെഫീൽഡിൽ വണക്കമാസ സമാപനം ഇന്ന്

ബാബു ജോസഫ് 31-05-2017 - Wednesday

ഷെഫീൽഡ്: ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മുപ്പത് ദിവസമായി നടന്നുവന്ന പരിശുദ്ധ ദൈവമാതാവിന്റെ മെയ് മാസ വണക്കമാസം പ്രാർത്ഥന ഭക്തിനിർഭരമായ പരിപാടികളോടെ ഇന്ന് വൈകിട്ട്‌ സമാപിക്കും. വിവിധ ഭവനങ്ങളിലായിട്ടാണ് ചാപ്ലയിൻ ഫാ. മാത്യു മുളയോലിൽ , ഫാ. സന്തോഷ് വാഴപ്പള്ളി എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ വണക്കമാസ ആചരണം നടന്നത്.

സമാപനത്തോടനുബന്ധിച്ചു ഇന്ന് വൈകിട്ട് 6 മണിമുതൽ സെന്റ് പാട്രിക്ക് പള്ളിയിൽ പ്രത്യേക ദിവ്യബലിയും ജപമാല പ്രദക്ഷിണവും പാച്ചോർ നേർച്ചയും നടക്കും. റവ.ഫാ .മാത്യു മുളയോലിൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. പരിശുദ്ധ ദൈവമാതാവിൻറെ വണക്കമാസ സമാപന ശുശ്രൂഷകളിലേക്ക്‌ ‌ ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റി ഏവരെയും ക്ഷണിക്കുന്നു.

പള്ളിയുടെ അഡ്രസ്സ്:

St. PATRICK CATHOLIC CHURCH
851 BARNSLEY ROAD
SHEFFIELD
S5 0QF.


Related Articles »