India - 2024

അടിസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാലിക രാഷ്ട്രീയമാണ് ആവശ്യം: ബിഷപ്പ് തോമസ് കെ ഉമ്മന്‍

സ്വന്തം ലേഖകന്‍ 01-06-2017 - Thursday

കോ​ട്ട​യം: കാ​ലി രാഷ്‌ട്രീയ​മ​ല്ല, മ​റി​ച്ച് പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന കാ​ലി​ക രാ​ഷ്‌ട്രീയ​മാ​ണ് ആ​വ​ശ്യ​മെ​ന്ന് സി​എ​സ്ഐ മോ​ഡ​റേ​റ്റ​ർ ബി​ഷ​പ് റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ൻ. കേ​ര​ള​ത്തി​ലെ ആ​റ് സി​എ​സ്ഐ മ​ഹാ​യി​ട​വ​ക​ക​ൾ ചേ​ർ​ന്നു​ള്ള രാഷ്‌ട്രീയകാ​ര്യ സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ റ​വ. ഡോ. ​ഭാ​നു സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ട്ട സി​എ​സ്ഐ മി​ഷ​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ൾ ത​ഴ​യ​പ്പെ​ടു​ന്ന​തി​ൽ യോ​ഗം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. റ​വ. ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ്, റ​വ. പ്രൈ​സ് കൊ​ച്ചി, മാ​ർ​ഗ്ര​റ്റ് കൊ​ല്ലം, റോ​സ്ച​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​രം, റ​വ. ജേ​ക്ക​ബ് ജോ​ണ്‍ എ​റ​ണാ​കു​ളം, റ​വ. ബി​നു കു​രു​വി​ള ക​ട്ട​പ്പ​ന, ജോ​സ​ഫ് കൊ​ട്ട​ര​ക്ക​ര, ജോ​സ​ഫ് ജേ​ക്ക​ബ് മു​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


Related Articles »