News - 2024

നോമ്പില്‍ വൃത്തിയില്ലാത്ത ശരീരത്ത് സ്പര്‍ശിക്കാനികില്ലെന്ന് ഡോക്ടര്‍; പാകിസ്ഥാനില്‍ ക്രൈസ്തവ യുവാവിന് ദാരുണ അന്ത്യം

സ്വന്തം ലേഖകന്‍ 06-06-2017 - Tuesday

ഇസ്ലാമാബാദ്: ഡ്രെയിനേജ് വൃത്തിയാക്കുന്നതിനിടെ അബോധാവസ്ഥയിലായ ക്രൈസ്തവ വിശ്വാസിയായ യുവാവിന് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു ദാരുണ അന്ത്യം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം നടന്നത്. നോമ്പ് കാലമായതിനാല്‍ വൃത്തിയില്ലാത്ത രോഗിയെ സ്പര്‍ശിക്കാനാകില്ലെന്ന് ഇസ്ലാം മത വിശ്വാസിയായ ഡോക്ടര്‍ നിലപാട് സ്വീകരിച്ചതോടെയാണ് ഇര്‍ഫാന്‍ മാസിഹ് എന്ന യുവാവ് ചികിത്സ കിട്ടാതെ മരിച്ചത്. ഇക്കാര്യം പാകിസ്ഥാനിലെ ഡോണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡോക്ടര്‍ യൂസഫാണ് തങ്ങള്‍ക്ക് നീതി നിഷേധിച്ചതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ഉമര്‍കോട്ട് ജില്ലയിലെ സിദ്ദ് മേഖലയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് മൂന്ന് തൊഴിലാളികള്‍ അബോധാവസ്ഥയിലായത്. തുടര്‍ന്നു സര്‍ക്കാര്‍ ആശുപത്രില്‍ നഴ്‌സിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഇര്‍ഫാന്റെ നില ഗുരുതരമാവുകയായിരുന്നു.

അടിയന്തര ചികിത്സകള്‍ക്കായി ഡോക്ടറുടെ അടുത്തേക്ക് റഫര്‍ ചെയ്‌തെങ്കിലും നോമ്പ് സമയത്ത് ശരീരം വൃത്തിയല്ലാത്തതിനാല്‍ തനിക്ക് ചികിത്സിക്കാനാകില്ലെന്ന് ഡോക്ടര്‍ യൂസഫ് അറിയിക്കുകയായിരിന്നു. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇര്‍ഫാന്റെ ശരീരം വൃത്തിയാക്കി ഡോക്ടറുടെ മുന്നിലെത്തിച്ചെങ്കിലും ഇര്‍ഫാന്‍ മരിക്കുകയായിരിന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടര്‍ യൂസഫിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇര്‍ഫാന്റെ ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ ഉപരോധം തീര്‍ത്തിരിന്നു.


Related Articles »