Events - 2023

ഞാന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാണോ?

ജോസ് മാത്യു 06-06-2017 - Tuesday

ഈ ചെറിയ ലേഖനത്തിന്‍റെ തുടക്കത്തില്‍ത്തന്നെ നിങ്ങളെ എല്ലാവരേയും സെഹിയോന്‍ യു.കെ.യുടെ Teens for Kingdom ഒരുക്കുന്ന "Freedom" ആത്മീയ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു. നാം യഥാര്‍ത്ഥത്തില്‍ ശുദ്ധമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ? അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ കളിയാക്കപ്പെടലിനു വിധേയമായ ഒരു കൂട്ടമാണ്‌ ന്യൂജന്‍ (ന്യൂ ജനറേഷന്‍). അവരുടെ വസ്ത്രധാരണ രീതി തലമുടി എന്തിനേറെ - അവരുടെ നടപ്പുരീതി വരെ, അവര്‍ സ്വാതന്ത്ര്യം (freedom) എന്നു മുദ്രകുത്തി, ജീവിതം എന്നു വിശ്വസിച്ചു വരുന്ന എല്ലാ വിശ്വാസ സത്യങ്ങള്‍ക്കും, മിമിക്രിക്കാര്‍ കൊടുക്കുന്ന ഒരു വാക്കാണ്‌ "പ്രതികരണശേഷിക്കപ്പെട്ടവര്‍" എന്ന്‍.

വ്യക്തി ചിന്തകള്‍:- സ്വാതന്ത്ര്യത്തെ പലരും വ്യാഖ്യാനിക്കുന്നത് അവരവരുടെ വീഴുന്ന കോണില്‍ നിന്നു കൊണ്ടാണ്. പലരും ആഗ്രഹിക്കുന്നത് പലവിധ സ്വാതന്ത്ര്യങ്ങളാണ്. മക്കള്‍ ആഗ്രഹിക്കുന്നത് മാതാപിതാക്കളില്‍ നിന്നുള്ള സ്വാതന്ത്ര്യം, ഇനിയും മറ്റുചിലര്‍ എന്തും പ്രവര്‍ത്തിക്കുന്നത്തിനുള്ള ലൈസന്‍സ് എന്നും മറ്റുമാണ്.

ശാസ്ത്രസാങ്കേതിക വിദ്യ (Technology):- സോഷ്യല്‍ മീഡിയയുടെ അതിപ്രസരം നമ്മളെ സ്വാതന്ത്ര്യത്തേക്കാളേറെ അടിമത്വത്തിലേക്കു നയിക്കുന്നു എന്ന്‍ പരക്കെ ആക്ഷേപമുണ്ട്. എന്തിനേയും, നല്ലതോ ചീത്തയോ എന്നു വിവേചിക്കാതെ "വൈറല്‍" ആക്കുന്ന സമ്പ്രദായം നമ്മെ സാങ്കേതിക വിദ്യയുടെ അടിമത്വത്തിലേക്കു നയിക്കുന്നു. മറ്റുള്ളവരോട്‌ സംസാരിക്കാനോ, ഒരു "ഹലോ" പോലും പറയാന്‍ സമയമോ മര്യാദയോ കാണിക്കാത്ത തലമുറ സാമുദായിക അടിമത്വത്തിലുമാണ് കഴിയുന്നത്.

സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി:- സംസാരിക്കാത്ത, ചിരിക്കാനറിയാത്ത ഒരു സംസ്കാരവും നമ്മുടെ വരും തലമുറയ്ക്ക് ഉപകാരപ്രദമാവുയില്ല. പുതുതലമുറ ലോകനന്മയ്ക്കു വേണ്ടി ഉള്ളതാകണം. കൈകളില്‍ ഒരു Technology യും കുനിഞ്ഞ ശിരസ്സുമായി പോകേണ്ടവരല്ല നമ്മള്‍. ഉയര്‍ന്ന ശിരസ്സും ഭാവിയിലേക്കു നീളുന്ന കണ്ണുകളുമായി, നട്ടെല്ലു നിവര്‍ത്തി നടക്കുന്ന ഒരു തലമുറയാണ് ഇന്നിന്‍റെ ആവശ്യം.

യഥാര്‍ത്ഥ സ്വാതന്ത്ര്യം:- നമ്മള്‍ ഈ കാലഘട്ടത്തിന് ആവശ്യമുള്ളവരാണ്. നമ്മള്‍ അത് ആവുകയും വേണം. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെക്കുറിച്ചോ, അത് എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചോ നമുക്ക് അറിവു നല്‍കാന്‍ ഇന്ന് ആരും മുതിരുന്നില്ല. അതിനാലാണ് നിങ്ങളെ Teens For Kingdom ഒരുക്കുന്ന സൗഹൃദ സംഭാഷണങ്ങളിലേക്കും ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന സൃഷ്ട്ടാവിന്‍റെ സ്തുതിഗീതങ്ങളിലേക്കും സ്നേഹത്തോടെ ക്ഷണിക്കുന്നത്.

നന്‍മയുടെ വാതിലുകള്‍ ഓരോന്നായി അടഞ്ഞുപോകുമ്പോഴും അതിന്റെ പാളികളില്‍ ബലമായി മുറുകെപിടിക്കാന്‍ നമ്മുക്ക് കരുത്തേകുന്നത് സ്വര്‍ഗ്ഗം നമ്മുക്ക് കനിഞ്ഞു നല്‍കിയ പരിശുദ്ധാത്മശക്തിയാണ്.

വരിക.... അറിയുക.... വളരുക

Teens For Kingdom ജൂണ്‍ 10നു ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഒരുക്കുന്ന ആത്മീയമേളയിലേക്ക് ഒരിക്കല്‍ കൂടി സ്നേഹത്തോടെ ക്ഷണിക്കുന്നു. ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് "FREEDOM"


Related Articles »