India - 2024

വരാപ്പുഴ അതിരൂപതാ വിന്നേഴ്സ് മീറ്റ് നാളെ നടക്കും

സ്വന്തം ലേഖകന്‍ 10-06-2017 - Saturday

വ​രാ​പ്പു​ഴ: ഈ ​വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ വ​രാ​പ്പു​ഴ അ​തി​രൂ​പ​തയിലെ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​ നാളെ ആദരിക്കും. അ​തി​രൂ​പ​ത വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​മാ​യ ന​വ​ദ​ര്‍​ശ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​റ​ണാ​കു​ളം ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എസ്‌എസ്‌എല്‍‌സി പ്ലസ് ടു പരീക്ഷയില്‍ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ അ​തി​രൂ​പ​ത​യി​ലെ സ്‌​കൂ​ളു​ക​ളെ​യും വി​വി​ധ കോ​ഴ്‌​സു​ക​ളി​ല്‍ റാ​ങ്കു​ക​ള്‍ നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ചടങ്ങില്‍ ആ​ദ​രി​ക്കും. ചടങ്ങില്‍ ഫാ. ​ജോ​സ​ഫ് പ​ടി​യാ​രം പ​റ​മ്പി​ല്‍, ന​വ​ദ​ര്‍​ശ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡെ​ന്നി മാ​ത്യു പെ​രി​ങ്ങാ​ട്ട്, ഫാ. ​ആ​ന്‍റ​ണി ബി​ബു, ഫാ.​ജോ​സ​ഫ് പ​ള്ളി​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.


Related Articles »