India - 2024

ഐ‌ഓ‌സി സമരം: നടപടി വേദനാജനകമെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍

സ്വന്തം ലേഖകന്‍ 19-06-2017 - Monday

കൊ​ച്ചി: പു​തു​വൈ​പ്പി​ൽ ഐ​ഒ​സി എ​ൽ​പി​ജി പ്ലാ​ന്‍റി​നെ​തി​രേ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ച്ച ന​ട​പ​ടിയെ അപലപിച്ചു വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ. നടപടി വേദനാജനകമാണെന്ന് ആ​ർ​ച്ച്ബി​ഷ​പ് പറഞ്ഞു.

സ​മാ​ധാ​ന​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും കാ​ര്യ​ങ്ങ​ളെ നേ​രി​ടേ​ണ്ട​തി​നു പ​ക​രം ഏ​വ​രെ​യും ഏ​റെ വേ​ദ​നി​പ്പി​ക്കും​വി​ധ​മു​ണ്ടാ​യ ഈ ​അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഇ​നി ആ​വ​ർ​ത്തി​ക്ക​പ്പെ​ടരുത്. മ​നു​ഷ്യ​ത്വര​ഹി​ത​മാ​യ ന​ട​പ​ടി​ക​ൾ ശാ​ശ്വ​ത​പ​രി​ഹാ​ര​മ​ല്ലെ​ന്നും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും അ​വ​രു​ടെ അ​വ​സ്ഥ​ക​ൾ പോ​ലും പ​രി​ഗ​ണി​ക്കാ​തെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​ക​ൾ മാ​റി​യേ മ​തി​യാ​വൂ​വെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.


Related Articles »