India - 2024

ഒഡീഷയില്‍ അന്തരിച്ച വൈദികന്റെ മൃതസംസ്കാരം നാളെ

സ്വന്തം ലേഖകന്‍ 24-06-2017 - Saturday

ക​​ണ്ണൂ​​ർ: ഒ​​​ഡീ​​​ഷ​​​യി​​​ൽ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സെമിനാരി റെക്ടര്‍ റ​​​വ.​​​ഡോ.​ തോ​​​മ​​​സ് വ​​​ട​​​ക്കും​​​ക​​​ര(49)​​യു​​ടെ സം​​സ്കാ​​രം നാ​​ളെ ​നടക്കും. ഒ​​ഡീ​​ഷ​​യി​​ലെ സാ​​​മ്പ​​​ല്‍​പൂ​​​ര്‍ എ​​​സ്‌​​വി​​​ഡി മേ​​​ജ​​​ര്‍ സെ​​​മി​​​നാ​​​രി​​​യി​​​ല്‍ റെ​​​ക്ട​​​റാ​​​യ ഫാ. ​​വ​​ട​​ക്കും​​ക​​ര വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​രം 5.30ഓടെയാണ് മ​​രി​​ച്ച​​ത്. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ഒ​​​ഡീ​​ഷ​​​യി​​​ലെ ജാ​​​ർ​​​സ​​​ഗു​​​ഡ എ​​​സ്‌​​​വി​​​ഡി സെ​​​മി​​​ത്തേ​​​രി​​​യി​​​ലാണ് മൃതസംസ്കാരം ന​​ട​​ക്കുക.

1996 ല്‍ ​​​എ​​​സ്‌​​വി​​​ഡി സ​​​ഭ​​​യി​​​ല്‍ വൈ​​​ദി​​​ക​​​നാ​​​യ ഫാ. തോ​​​മ​​​സ് ​​​ഒഡീ​​​ഷ​​​യി​​​ലെ സാ​​​മ്പ​​​ല്‍​പൂ​​​ര്‍ രൂ​​​പ​​​ത​​​യി​​​ല്‍ സേ​​​വ​​​നം ചെ​​​യ്ത​​​ശേ​​​ഷം റോ​​​മി​​​ല്‍ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് പോ​​​യി ബി​​​ബ്ലി​​​ക്ക​​​ല്‍ തി​​​യോ​​​ള​​​ജി​​​യി​​​ല്‍ ഡോ​​​ക്ട​​​റേ​​​റ്റ് നേടിയിരിന്നു. പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി സെ​​മി​​നാ​​രി റെ​​ക്ട​​റാ​​യി സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കവെയാണ് മരണം. ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ കാ​​​പ്പി​​​മ​​​ല​​യി​​ലെ പ​​​രേ​​​ത​​​നാ​​​യ വ​​ട​​ക്കും​​ക​​ര സേ​​​വ്യ​​​ര്‍-​​​മ​​​റി​​​യാ​​​മ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്.


Related Articles »