India - 2024

തിരുഹൃദയ തിരുനാളില്‍ ഇന്ത്യയിലെ ആദ്യത്തെ ജലചിത്രം നിര്‍മ്മിച്ച് പറപ്പൂക്കര ഫൊറോന

സ്വന്തം ലേഖകന്‍ 26-06-2017 - Monday

പ​റ​പ്പൂ​ക്ക​ര: യേശുവിന്റെ തി​രു​ഹൃ​ദ​യ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ ജ​ല​ചി​ത്രം ത​യാ​റാ​ക്കി പ​റ​പ്പൂ​ക്ക​ര സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന​പ​ള്ളി മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തും പു​തി​യ​തു​മാ​യി ഏ​ഴാ​യി​രം ഗ്ലാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് സി​എ​ൽ​സി, ജൂ​നി​യ​ർ സി​എ​ൽ​സി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തിലാണ് ജലചിത്രം തയാറാക്കിയത്.

ഇ​ട​വ​ക​യി​ലെ മി​ക​ച്ച ക​ലാ​കാ​രി​യാ​യ അ​ർ​ച്ചി​ഷ ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം എ​ട്ടു​മ​ണി​ക്കൂ​ർ നേ​ര​ത്തെ ക​ഠി​ന​പ്ര​യ​ത്നം​ കൊണ്ടാണ് തങ്ങളുടെ ഉദ്യമം ഭംഗിയായി പൂര്‍ത്തീകരിച്ചത്. അ​ഞ്ജ​ലീ​ന ബി​ജു, സ്റ്റെ​ഫി ഒൗ​സേ​പ്പ്, ആ​ൻ​തെ​രേ​സ് ജോ​സ്, മ​രി​യ വ​ർ​ഗീ​സ്, ടാ​നി​യ ഇ​ഗ്്നേ​ഷ്യ​സ്, ജൊ​ബീ​ന ജോ​സ​ഫ്, ആ​ൽ​ഫി​ൻ, അ​രു​ണ്‍ ബാ​ബു, ജോ​ഫി കാ​ള​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​രു​പ​തോ​ളം കു​ട്ടി​കള്‍ പങ്കെടുത്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാട്ടാണ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തത്.


Related Articles »