India - 2024

നേഴ്സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

സ്വന്തം ലേഖകന്‍ 28-06-2017 - Wednesday

വെള്ളിമാടുകുന്ന്: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്സു​​​മാ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് താ​​​മ​​​ര​​​ശേ​​​രി രൂപതാദ്ധ്യക്ഷന്‍ മാ​​​ർ റെമിജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ. രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടേ​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടേ​​​യും ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രു​​​ടെ യോ​​​ഗം പി​​​എം​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു സന്ദേശം നല്‍കുകയായിരിന്നു അ​​​ദ്ദേ​​​ഹം. കു​​​ടും​​​ബം പോ​​​റ്റാ​​​നു​​​ള്ള ശ​​​മ്പ​​​ളം ഏ​​​വ​​​ർ​​​ക്കും ല​​ഭി​​​ക്ക​​​ണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വാ​​​യ്പ​​​യെ​​​ടു​​​ത്തു ന​​​ഴ്സിം​​​ഗ് പ​​​ഠി​​ച്ച് എ​​ത്തു​​ന്ന​​​വ​​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും കു​​റ​​ഞ്ഞ ശ​​​മ്പ​​​ള​​ത്തി​​നാ​​ണ് ആ​​തു​​ര​​സേ​​വ​​നം ചെ​​​യ്യു​​​ന്ന​​ത്. ശ​​​മ്പ​​​ള​​​ത്തി​​​ൽ നി​​​ന്ന് പ​​ണം സ്വ​​രൂ​​പി​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ൻ പ​​ല​​പ്പോ​​ഴും ക​​​ഴി​​​യു​​​ന്നി​​​ല്ല. ഈ ​​​സ്ഥി​​​തി മാ​​​റ​​​ണം. കു​​​ടും​​​ബം പോ​​​റ്റാ​​​നു​​​ള്ള ശ​​​മ്പ​​​ളം ഏ​​​വ​​​ർ​​​ക്കും ല​​ഭി​​​ക്ക​​​ണം. അ​​​തേ സ​​​മ​​​യം, ആ​​​തു​​​ര​​​സേ​​​വ​​​ന​​ത്തെ നി​​സ്വാ​​ർ​​ഥ ശു​​ശ്രൂ​​ഷ​​യാ​​യി ക​​ണ്ടു​​കൊ​​ണ്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​ട്ടേ​​റെ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ഇ​​​വി​​​ടെ​​​യു​​​ണ്ട്.

അ​​ത്ത​​രം സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും അ​​വ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​യും ന​​​ഴ്സു​​​മാ​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ണം. പാ​​​വ​​​പ്പെ​​​ട്ട രോ​​​ഗി​​​ക​​​ൾ​​​ക്ക് ക​​ടു​​ത്ത സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​കു​​ന്ന സാ​​ഹ​​ച​​ര്യം വ​​രു​​ത്താ​​തി​​​രി​​​ക്കാ​​​നും, ചാ​​​രി​​​റ്റി സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​ക്ക് സ്വ​​ത​​ന്ത്ര​​മാ​​യി തു​​​ട​​​ർ​​​ന്നും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നും ക​​​ഴി​​​യേ​​​ണ്ട​​​തു​​​ണ്ട്. ര​​ണ്ടു മേ​​ഖ​​ല​​യേ​​യും പ​​ക്വ​​ത​​യോ​​ടെ വി​​ല​​യി​​രു​​ത്തി​​ക്കൊ​​ണ്ട് ന​​​ഴ്സു​​​മാ​​​രു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​വ​​​സ്ഥ​​യ്ക്ക് മാ​​റ്റ​​മു​​ണ്ടാ​​ക്കാ​​നാ​​ണ് ശ്ര​​മം ന​​ട​​ക്കേ​​ണ്ട​​ത്. ഇക്കാര്യത്തില്‍ യുക്തിയുള്ള നിലപാട് സര്‍ക്കാര്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


Related Articles »