India - 2024

വൈദികനു നേരെ നടന്ന ആക്രമണം: ഇരിങ്ങാലക്കുടയില്‍ വന്‍പ്രതിഷേധ പ്രകടനം

സ്വന്തം ലേഖകന്‍ 30-06-2017 - Friday

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഫാ.​ ​​ജോ​​​യ് വൈ​​​ദ്യ​​​ക്കാ​​​ര​​​നെ ആ​​​ക്ര​​​മി​​​ച്ച സാ​​​മൂ​​​ഹ്യ ദ്രോ​​​ഹി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ടൗ​​​ണി​​​ൽ വന്‍പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം. പ്രതിഷേധ പ്രകടനത്തില്‍ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും വി​​​ശ്വാ​​​സി​​​ക​​​ളു​​​മ​​​ട​​​ക്കം വ​​​ൻ ജ​​​നാ​​​വ​​​ലിയാണ് അണിചേര്‍ന്നത്. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ആ​​​ൽ​​​ത്ത​​​റ​​​യ്ക്ക​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ കൂ​​​ട്ടാ​​​യ്മ​​​യി​​​ലും നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു.

പ്രകടനത്തില്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ വൈ​​​ദി​​​ക​​​നു​​​ നേ​​​രെ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നെ​​​തി​​​രേ സ​​​മൂ​​​ഹ മ​​​ന​​​സാ​​​ക്ഷി ഉ​​​ണ​​​ര​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു. സ​​​മൂ​​​ഹ ന​​​ന്മ​​​യ്ക്കു​​​വേ​​​ണ്ടി ഏ​​​റെ ത്യാ​​​ഗ​​​ങ്ങ​​​ളും സ​​​ഹ​​​ന​​​ങ്ങ​​​ളും ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​താ​​​ണ് ക്രൈ​​​സ്ത​​​വ സ​​​ഭ. എ​​​ന്നാ​​​ൽ, ഫാ. ​​​ജോ​​​യ് വൈ​​​ദ്യ​​​ക്കാ​​​ര​​​നെ ആ​​​ക്ര​​​മി​​​ച്ച​​​തു​​​പോ​​​ലു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ൾ ഇ​​​നി​​​യും ആ​​​വ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ഏ​​​വ​​​രും ജാ​​​ഗ​​​രൂ​​​ക​​​രാ​​​ക​​​ണം. മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ പറഞ്ഞു.

എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ മാസ്റ്റര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനംമ്പിള്ളി രാഘവമേനോന്‍, ടൗണ്‍ ജുമാമസ്ജിദ് ഇമാം കബീര്‍ മൗലവി, രൂപതാ വികാരി ജനറാള്‍ ഫാ. ജോബി പോഴോലിപറമ്പില്‍, സി.എം.ഐ ദേവമാതാ പ്രോവിന്‍സിന്റെ കൗണ്‍സിലര്‍മാരായ ഫാ. പോള്‍സണ്‍ പാലിയേക്കര, ഫാ. ഷാജു എടമന എന്നിവര്‍ സംസാരിച്ചു.


Related Articles »