India - 2024

ഫാ. മാര്‍ട്ടിന്‍റെ ഭവനാംഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ആത്മീയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍

സ്വന്തം ലേഖകന്‍ 02-07-2017 - Sunday

മ​​ങ്കൊമ്പ്: സ്കോ​​ട്ട്‌ലൻ​ഡി​ൽ മ​​രി​​ച്ച മ​​ല​​യാ​​ളി വൈ​​ദി​​ക​​ൻ ഫാ. ​​മാ​​ർ​​ട്ടി​​ൻ വാ​​ഴ​​ച്ചി​​റ​​യു​​ടെ പു​​ളി​​ങ്കു​​ന്നി​​ലെ വീ​​ട്ടി​​ൽ ആശ്വാസവുമായി ആ​​ത്മീ​​യ, രാ​ഷ്‌​ട്രീ​​യ​​രം​​ഗ​​ത്തെ പ്ര​​മു​​ഖ​​ർ. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​ഷ്യ​ൽ ഫാ. ​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ​ചാ​​ണ്ടി, മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി എന്നിവര്‍ വൈ​​ദി​​ക​​ന്‍റെ വീ​​ടു സ​​ന്ദ​​ർ​​ശി​​ച്ചു. നേരത്തെ സ്ഥ​​ലം എം​​പിയായ കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് വൈ​​ദി​​ക​​നെ കാ​​ണാ​​നി​​ല്ലെ​​ന്ന വാ​​ർ​​ത്ത​​യ​​റി​​ഞ്ഞ ദി​​വ​​സം ത​​ന്നെ വീ​​ട്ടി​​ലെ​​ത്തി അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ ഉ​​റ​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു.

മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഫാ. ​​മാ​​ർ​​ട്ടി​​ന്‍റെ സ​​ഹോ​​ദ​​ര​​നെ ഫോ​​ണി​​ൽ വി​​ളി​​ച്ചി​​രു​​ന്നു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സ​​ഹോ​​ദ​​ര​​നെ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് അ​​നു​​ശോ​​ച​​ന​​മ​​റി​​യി​​ച്ചു. എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​​സി. ജോ​​ർ​​ജ്, കെ.​​സി. ജോ​​സ​​ഫ്, അ​​നൂ​​പ് ജേ​​ക്ക​​ബ്, മു​​ൻ എം​​എ​​ൽ​​എ മാ​​രാ​​യ എ.​​എ. ഷ​​ക്കൂ​​ർ, എം. ​​മു​​ര​​ളി, മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി പി.​​സി. തോ​​മ​​സ്, മു​​ൻ എം​​പി ടി.​​ജെ. ആ​​ഞ്ച​​ലോ​​സ്,ആ​​ല​​പ്പു​​ഴ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജി. ​​വേ​​ണു​​ഗോ​​പാ​​ൽ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് വീ​​ട്ടി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ പ്ര​​മു​​ഖ​​ർ.

അതേ സമയം ഇക്കഴിഞ്ഞ വ്യാ​​ഴാ​​ഴ്ച ഫാ. മാര്‍ട്ടിന്റെ മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി​​യി​​രു​​ന്നു. വീ​​ണ്ടും പ​രി​ശോ​ധ​ന ന​​ട​​ത്തു​​വാന്‍ അധികൃതര്‍ തീരുമാനിച്ചതിനെ തുടര്‍ന്നു മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ വൈകുമെന്നാണ് സൂചന. പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​ര​​ണ​​ത്തി​​നു​​ ശേ​​ഷം ന​​വ​​വൈ​​ദി​​ക​​ൻ ര​​ണ്ടു​​വ​​ർ​​ഷം സ​​ഹ​​വി​​കാ​​രി​​യാ​​യി ശു​ശ്രൂ​ഷ ചെ​യ്ത ചെ​​ത്തി​​പ്പു​​ഴ തി​​രു​​ഹൃ​​ദ​​യ ആ​​ശ്ര​​മ ദേ​​വാ​​ല​​യത്തി​​ലാ​​കും മൃതദേഹം സം​​സ്ക​​രി​​ക്കു​​ക.


Related Articles »