India - 2024

ക്രിസ്തു ശിഷ്യന്‍റെ വിശ്വാസം പ്രഘോഷിച്ച് നിരണം തീര്‍ത്ഥാടനം

സ്വന്തം ലേഖകന്‍ 03-07-2017 - Monday

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: മാ​​​​ർ​​​​തോ​​​​മ്മാശ്ലീ​​​​ഹാ​​​​യു​​​​ടെ ദു​​​​ക്റാ​​​​ന തി​​​​രു​​​​നാ​​​​ളി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് അ​​​​തി​​​​രൂ​​​​പ​​​​ത യു​​​​വ​​​​ദീ​​​​പ്തി-​​ എ​​​​സ്എം​​​​വൈ​​​​എ​​​​മ്മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച 13-ാമ​​​​ത് നി​​​​ര​​​​ണം തീ​​​​ർ​​​​ഥാ​​​​ട​​​​നത്തില്‍ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വി​​​​ശ്വാ​​​​സി​​​​ക​​​​ൾ പങ്കെടുത്തു. രാ​​​​വി​​​​ലെ എ​​​​ട്ടി​​​​നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ പൂ​​​​ർ​​​​വ​​​​പി​​​​താ​​​​ക്ക​​ന്മാ​​​​രു​​​​ടെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ങ്ക​​​​ൽ​​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച തീ​​​​ർ​​​​ഥാ​​​​ട​​​​നം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം ക​​​​ത്തി​​​​ച്ച തി​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ധി​​​​ൻ ജോ​​​​സ​​​​ഫി​​​​നു കൈ​​​​മാ​​​​റി ഉ​​​​ദ്ഘാ​​​​ട​​​​നം​​ ചെ​​​​യ്തു.

വി​​​​കാ​​​​രി ഫാ. ​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. തു​​​​ട​​​​ർ​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച തീ​​​​ർ​​​​ഥാ​​​​ട​​​​നം ളാ​​​​യി​​​​ക്കാ​​​​ട് സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ്, വേ​​​​ങ്ങ​​​​ൽ സെ​​​​ന്‍റ് മേ​​​​രീ​​​​സ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള്ളി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സ്വീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങി നി​​​​ര​​​​ണം തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​ൽ സ​​​​മാ​​​​പി​​​​ച്ചു. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം ക​​​​ൽ​​​​വി​​​​ള​​​​ക്കി​​​​ൽ ദീ​​​​പം തെ​​​​ളി​​​​ച്ചു സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി​​​​ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. മാ​​​​ണി പു​​​​തി​​​​യി​​​​ടം വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. യു​​​​വ​​​​ദീ​​​​പ്തി അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജേ​​​​ക്ക​​​​ബ് ച​​​​ക്കാ​​​​ത്ത​​​​റ വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​​ച്ചു.

ഫാ. ​​​​ടി​​​​ബി​​​​ൻ ചെ​​​​റു​​​​പു​​​​ര​​​​ക്ക​​​​ൽ, ഫാ. ​​​​മാ​​​​ത്യു ന​​​​ട​​​​മു​​​​ഖം, ലാ​​​​ലി​​​​ച്ച​​​​ൻ മ​​​​റ്റ​​​​ത്തി​​​​ൽ, ഷി​​​​ജോ മാ​​​​ത്യു, മി​​​​ഥു​​​​ൻ പി.​​​​എം, നി​​​​ജോ തെ​​​​ങ്ങ​​​​ണാ​​​​പ്പ​​​​റ​​​​ന്പി​​​​ൽ, അ​​​​ഖി​​​​ൽ ജോ​​​​സ്, ജി​​​​തി​​​​ൻ തോ​​​​മ​​​​സ്, ജെ​​​​സ്നാ ജോ​​​​ജി, എ​​​​മി​​​​ൽ ട്രീ​​​​സാ ജോ​​​​സ്, സ്നേ​​​​ഹ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. ദു​​​​ക്റാ​​​​ന തി​​​​രു​​​​നാ​​​​ൾ​​​​ദി​​​​ന​​​​മാ​​​​യ ഇ​​​​ന്നു 12.30ന് ​​​​എ​​​​ട​​​​ത്വ ഫൊ​​​​റോ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള തീ​​​​ർ​​​​ഥാ​​​​ട​​​​നം എ​​​​ത്തി​​​​ച്ചേ​​​​രും. 12.45ന് ​​​​വി​​​​ശു​​​​ദ്ധ ​​കു​​​​ർ​​​​ബാ​​​​ന, എ​​​​ട​​​​ത്വാ വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​ണ്‍ മ​​​​ണ​​​​ക്കു​​​​ന്നേ​​​​ൽ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് കൊ​​​​ടി​​​​യി​​​​റ​​​​ക്കുന്നതോടെ തീര്‍ത്ഥാടനത്തിന് സമാപനമാകും.


Related Articles »