India - 2024

ധന്യന്‍ ജോസഫ് വിതയത്തില്‍ അനുസ്മരണം 22ന്

സ്വന്തം ലേഖകന്‍ 10-07-2017 - Monday

മാ​ള: തിരുകുടുംബ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​സ്ഥാ​പ​ക​ൻ ധ​ന്യ​ൻ ജോ​സ​ഫ് വി​ത​യ​ത്തി​ലി​ന്‍റെ 53ാം ച​ര​മ​വാ​ർ​ഷി​ക​വും 152ാം ജ​ന്മ​ദി​ന​വും 22നു ​സം​യു​ക്ത​മാ​യി ആ​ച​രി​ക്കും. ​കു​ഴി​ക്കാ​ട്ടു​ശേ​രി മ​റി​യം ത്രേ​സ്യ തീ​ർ​ത്ഥാടന കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 10.30നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​നു​സ്മ​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി 13 മു​ത​ൽ രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി ന​ട​ത്തും.

ഫാ. ​ബെ​ന്നി ചെ​റു​വ​ത്തൂ​ർ, ഫാ. ​പോ​ളി പ​ട​യാ​ട്ടി, ഫാ. ​നെ​വി​ൻ ആ​ട്ടോ​ക്കാ​ര​ൻ, ഫാ. ​ജോ​സ് കാ​വു​ങ്ക​ൽ, ഫാ. ​വി​ൽ​സ​ൻ എ​ലു​വ​ത്തി​ങ്ക​ൽ, ഫാ. ​ജെ​യിം​സ് അ​നി​യു​ന്ത​ൻ, ഫാ. ​ആ​ന്‍റു ആ​ല​പ്പാ​ട്ട്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ, ഫാ. ​ജോ​യ് ത​റ​യി​ൽ എ​ന്നി​വ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഹോ​ളി​ഫാ​മി​ലി സ​ന്ന്യാ​സി​നി സ​മൂ​ഹം സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ഉ​ദ​യ സി​എ​ച്ച്എ​ഫ്, ഫാ. ​ബെ​ന്നി ചെ​റു​വ​ത്തൂ​ർ, ഫാ. ​ജോ​സ് കാ​വു​ങ്ക​ൽ, സി​സ്റ്റ​ർ പു​ഷ്പ സി​എ​ച്ച്എ​ഫ്, സി​സ്റ്റ​ർ റോ​സ്മി​ൻ മാ​ത്യു സി​എ​ച്ച്എ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. 1964 ജൂണ്‍ എട്ടിന് 99-ാം വയസിലാണ് ജോസഫ് ഇഹലോകവാസം വെടിഞ്ഞത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും മരിച്ചത് മറ്റൊരു ജൂണ്‍ എട്ടിനായിരുന്നു. 2004 ജൂണ്‍ ഏഴിനാണ് വിതയത്തിലച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചത്.


Related Articles »