India - 2024

ഫാത്തിമ തിരുസ്വരൂപ യാത്ര: ഒരുക്ക പ്രാര്‍ത്ഥന നാളെ

സ്വന്തം ലേഖകന്‍ 12-07-2017 - Wednesday

തി​രു​വ​ന​ന്ത​പു​രം: ഫാ​ത്തി​മാ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി ഫാ​ത്തി​മ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം കേ​ര​ള​ത്തി​ലാ​കെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ ഒരുക്കമായുള്ള ഏ​ക​ദി​ന ഒ​രു​ക്ക പ്രാ​ർ​ത്ഥന നാ​ളെ രാ​വി​ലെ 11 മു​ത​ൽ പാ​ള​യം സ​മാ​ധാ​ന​രാ​ജ്ഞി ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കും. കെ‌സി‌ബി‌സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ്പ് സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യ​സ് തി​രു​മേ​നി സം​ബ​ന്ധി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞു 2.30 മു​ത​ൽ സ​ന്പൂ​ർ​ണ ജ​പ​മാ​ല​യും തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും. കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല സ​ർ​വി​സാ ടീ​മി​ന്‍റെ​യും അ​ന​ന്ത​പു​രി റോ​സ​റി ഫെ​ലോ​ഷി​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഏ​ക​ദി​ന പ്രാ​ർത്ഥ​ന സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നു റോ​സ​റി ഫെ​ലോഷി​പ്പ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​ഡേ​വി​ഡ് പറഞ്ഞു.


Related Articles »