India - 2024
ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി
സ്വന്തം ലേഖകന്‍ 15-07-2017 - Saturday
തിരുവനന്തപുരം: കഴിഞ്ഞ ജൂണ്‍ 20നു സ്കോട്ട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാ. മാർട്ടിൻ സേവ്യറുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.
പോസ്റ്റ്മോർട്ടവും മറ്റു പരിശോധനകളും പൂർത്തിയായിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും മൃതദേഹം വിട്ടുനൽകാതിരിക്കുന്നതിന്റെ കാരണം അവ്യക്തമാണ്. 23 ദിവസത്തോളം മൃതദേഹം കൈവശം ഉണ്ടായിട്ടും ദേഹപരിശോധന പൂർത്തിയാക്കാൻ കഴിയാത്തിന്റെ കാരണം മനസിലാക്കാൻ കഴിയുന്നില്ലെന്നും അടിയന്തരമായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാൻ നടപടി സ്വീകരിക്കണമെന്നും ഉമ്മൻചാണ്ടി കത്തിൽ അഭ്യര്‍ത്ഥിച്ചു.