India - 2024

നേഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതനം ഉറപ്പാക്കണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 17-07-2017 - Monday

കൊ​​​ച്ചി: വേ​​​ത​​​നം കൂ​​ട്ട​​​ണ​​​മെ​​​ന്ന ന​​​ഴ്സു​​​മാ​​​രു​​​ടെ ആ​​​വ​​​ശ്യം ന്യാ​​​യ​​​മാണെന്നും സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ച വേ​​​ത​​​നം ന​​​ഴ്സു​​​മാ​​​ർ​​​ക്കു ഉ​​​റ​​​പ്പാ​​​ക്കണമെന്നും കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം.​​​സൂ​​​സ​​​പാ​​​ക്യം. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള റീ​​​ജ​​​ൺ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (​​​കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) 30-ാമ​​​ത് ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​ക്കു ശേ​​​ഷം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള കെ​​​സി​​​ബി​​​സി നി​​​ർ​​​ദേ​​​ശം സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്. വ​​​രു​​​മാ​​​ന​​​മു​​​ള്ള എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ച വേ​​​ത​​​ന​​​മോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ന​​​ൽ​​​കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, ഗ്രാ​​​മാ​​​ന്ത​​​ര​​​ങ്ങ​​​ളി​​​ലും ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള ചെ​​​റി​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ത്ത​​​രം ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ പ​​​ഠി​​​ക്കു​​​ക​​​യും അ​​​ടി​​​യ​​​ന്ത​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​ സ്വീകരിക്കണം. ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​ദി​​​വ​​​സ​​​മാ​​​യി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ച്ചു. സമ്മേളനത്തില്‍ ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ ര​​​ചി​​​ച്ച ‘ഉ​​​ൾ​​​പ്പൊ​​​രു​​​ൾ’, എ​​​ന്ന പു​​​സ്ത​​​കം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​വും ഫാ. ​​​പോ​​​ൾ സ​നി​​​ന്‍റെ ക​​​ഥ’ ബി​​​ഷ​​​പ് ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ലും പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

കെ​​എ​​​ൽ​​​സി​​​കെ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സു​​​നി​​​ൽ ജ​​​സ്റ്റ​​​സും എ​​​ൽ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മൈ​​​ക്കി​​​ളും ആ​​​ദ്യ​​​കോ​​​പ്പി​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തി.


Related Articles »