India

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി

സ്വന്തം ലേഖകന്‍ 20-07-2017 - Thursday

ഭ​​ര​​ണ​​ങ്ങാ​​നം: നാടിന്‍റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികളെ സാക്ഷിയാക്കി ഭാരതത്തിന്റെ പ്രഥമ വിശുദ്ധ, അൽഫോൻസാമ്മയുടെ തിരുനാളിനു ഭരണങ്ങാനത്തു കൊടിയേറി. കൊടിയേറ്റല്‍ കര്‍മ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ല​​ങ്ക​​ര മേ​​ജ​​ർ അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ്, പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ ​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, വികാരി ജനറാൾ മോ​​ൺ. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, തീ​​ർ​​ഥാ​​ടന കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫാ.​​തോ​​മ​​സ് പാ​​റ​​യ്ക്ക​​ൽ, ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​അ​​ഗ​​സ്റ്റി​​ൻ കൊ​​ഴു​​പ്പ​​ൻ​​കു​​റ്റി തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. ദൈ​​വ​​കൃ​​പ നി​​റ​​ഞ്ഞൊ​​ഴു​​കു​​ന്ന സ്ഥ​​ല​​മാ​ണു ഭ​​ര​​ണ​​ങ്ങാ​​നമെന്ന്‍ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പറഞ്ഞു.

അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ദൈ​​വ​​ത്തി​​ന്‍റെ മു​​ദ്ര​​പ​​തി​​പ്പി​​ക്കു​​ന്നു. സ​​ഹ​​ന​​ത്തി​​ലും ത്യാ​​ഗ​​ത്തി​​ലു​​മാ​​ണു ദൈ​​വം മു​​ദ്ര​​പ​​തി​​പ്പി​​ക്കു​​ന്ന​​ത്. വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജീ​​വി​​തം ന​​മ്മു​​ടെ ജീ​​വി​​ത​​പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു​​ള്ള ഉ​​ത്ത​​ര​​മാ​​ണ്. ഭാ​​ര​​ത​​സ​​ഭ​​യ്ക്ക് ആ​​ത്മീ​​യ കൃ​​പാ​​വ​​ര​​ങ്ങ​​ൾ ദൈ​​വ​​ത്തി​​ൽ​നി​​ന്നു വാ​​ങ്ങി​​ത്ത​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന പു​​ണ്യ​​വ​​തി​​യാ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ. നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​ർ ഭ​​ര​​ണ​​ങ്ങാ​​ന​​ത്തു വ​ന്നു ദൈ​​വ​​വി​​ചാ​​രം ആ​​ഴ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. സാ​​മൂ​​ഹ്യ​​തി​​ന്മ​​ക​​ൾ​​ക്കെ​​തി​​രേ യു​​ദ്ധം ചെ​​യ്യാ​​നു​​ള്ള ക​​രു​​ത്തും പ്ര​​ചോ​​ദ​​ന​​വും അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്നും മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു.

കൊ​​ടി​​യേ​​റ്റി​​നു ശേ​​ഷം തീ​​ർ​​ഥാ​​ട​​ന ദൈ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. വൈ​​കു​​ന്നേ​​രം ന​​ട​​ന്ന ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദി​​ക്ഷ​​ണ​​ത്തി​​ലും ആ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു. തി​​രു​​നാ​​ളി​​ന്‍റെ ആ​​ദ്യ​​ദി​​നം​ത​​ന്നെ വി​​ശു​​ദ്ധ​​യു​​ടെ സ​​വി​​ധ​​ത്തി​​ൽ പ്രാ​​ർ​​ഥി​​ക്കാ​​നെ​​ത്തു​​ന്ന​​വ​​രു​​ടെ വ​ൻ തി​ര​ക്കു​ണ്ട്. അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നും തീ​​ർ​​ഥാ​​ട​​ക​​ർ സം​​ഘ​​മാ​​യി എ​​ത്തു​​ന്നു​​ണ്ട്. തിരുനാള്‍ ജൂലൈ 28നു സമാപിക്കും.


Related Articles »