India - 2024

അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയത് യേശുവിനോടുള്ള സ്നേഹവും പരാതിയില്ലാത്ത സഹനവും: മാര്‍ പോളി കണ്ണൂക്കാടന്‍

സ്വന്തം ലേഖകന്‍ 22-07-2017 - Saturday

ഭ​​ര​​ണ​​ങ്ങാ​​നം: യേശുവിനോടുള്ള പരിധിയില്ലാത്ത സ്നേഹവും പരാതിയില്ലാത്ത സഹനവുമാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയതെന്ന് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട രൂ​​പ​​താ​​ധ്യ​ക്ഷ​​ൻ മാര്‍ പോളി കണ്ണൂക്കാടന്‍. ഇ​​ന്ന​​ലെ ഭ​​ര​​ണ​​ങ്ങാ​​ന​​ത്തു വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ തീ​​ർത്ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ ​കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​ന്നു അദ്ദേഹം. ദൈ​​വ​​ത്തോ​​ടു കു​​രി​​ശു​​ക​​ൾ ചോ​​ദി​​ച്ചു​​വാ​​ങ്ങി​​യ സ​​ന്ന്യാ​​സി​​നി​​യാ​​ണ് വിശുദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ​​ന്നും അദ്ദേഹം പറഞ്ഞു.

ക്രി​​സ്തു​​ശി​​ഷ്യ​​ത്വ​​ത്തി​​ന്‍റെ കാ​​ത​​ൽ കു​​രി​​ശു​​വ​​ഹി​​ക്ക​​ലാണ്. സ്നേ​​ഹ​​ത്തി​​ന്‍റെ, സ​​ഹ​​ന​​ത്തി​​ന്‍റെ ബ​​ലി​​വ​​സ്തു​​വാ​​ക്കി ത​​ന്നെ മാ​​റ്റ​​ണ​​മെ എ​​ന്ന് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ പ്രാ​​ർ​ഥി​ച്ചി​​രു​​ന്നു. രോ​​ഗം, സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി, അ​​വ​​ഗ​​ണ​​ന, തി​​ര​​സ്ക​​ര​​ണം, പ​​രാ​​ജ​​യ​​ങ്ങ​​ൾ, മാ​​ന​​സി​​ക​​വ്യ​​ഥ​​ക​​ൾ, ഒ​​റ്റ​​പ്പെ​​ട​​ൽ തു​​ട​​ങ്ങി​​യ പ്ര​​തി​​സ​​ന്ധി​​ക​​ളി​​ൽ കു​​രി​​ശു​​ക​​ളെ സ്നേ​​ഹി​​ച്ച അ​​ൽ​​ഫോ​​ൻ​​സാ​​യു​​ടെ ജീ​​വി​​ത ​മാ​​തൃ​​ക ന​​മു​​ക്ക് പ്ര​​ചോ​​ദ​​ന​​മാ​​ണ്. ബിഷപ്പ് പറഞ്ഞു.

ഫാ.​​തോ​​മ​​സ് ചി​​ല്ല​​യ്ക്ക​​ൽ, ഫാ.​​മാ​​ത്യു അ​​റ​​യ്ക്ക​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​മി​​ക​​രാ​​യി​​രു​​ന്നു. ഫാ.​​ജീ​​വ​​ൻ ക​​ദ​​ളി​​ക്കാ​​ട്ടി​​ൽ, ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ വേ​​ത്താ​​നം, ഫാ.​​ജോ​​ണ്‍​സ​​ണ്‍ പു​​ള​​ളീ​​റ്റ്, റ​​വ.​​ഡോ.​​ഡൊ​​മി​​നി​​ക് വെ​​ച്ചൂ​​ർ, ഫാ.​​ജോ​​ണ്‍ മ​​റ്റ​​മു​​ണ്ട​​യി​​ൽ, ഫാ.​​ജോ​​സ​​ഫ് മ​​ഠ​​ത്തി​​ക്കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

ഇ​​ന്ന് 1.30ന് ​​ഫ്രാ​​ൻ​​സി​​സ്ക​​ൻ അ​​ല്മാ​​യ സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഭ​​ര​​ണ​​ങ്ങാ​​ന​​ത്തു ജ​​പ​​മാ​​ല റാ​​ലി ന​​ട​​ത്തും. തിരുനാള്‍ പ്രമാണിച്ച് ആയിരകണക്കിന് ആളുകളാണ് ഓരോ ദിവസവും വിശുദ്ധ അല്ഫോന്‍സാമ്മയുടെ കബറിടത്തിലേക്ക് കടന്ന്‍ വരുന്നത്.


Related Articles »