India - 2024

ദൈവദാസി സിസ്റ്റര്‍ സെലിന്‍ കണ്ണനായ്ക്കലിന്റെ ജീവിതം ഭാരതസഭയ്ക്കു പ്രചോദനം: മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്

സ്വന്തം ലേഖകന്‍ 23-07-2017 - Sunday

ക​​ണ്ണൂ​​ർ: ദൈ​​വ​​ദാ​​സി സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ൻ ക​​ണ്ണ​​നാ​​യ്ക്ക​​ലി​​ന്‍റെ ജീ​​വി​​തം കേ​​ര​​ള​​സ​​ഭ​​യ്ക്കും ഭാ​​ര​​ത​​സ​​ഭ​​യ്ക്കും പ്ര​​ചോ​​ദ​​ന​​മാ​​ണെ​​ന്ന് ത​​ല​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട്. ദൈ​​​വ​​​ദാ​​​സി​യുടെ അ​​​റു​​​പ​​​താം ച​​​ര​​​മ​​​വാ​​​ര്‍​ഷി​​​കാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ണ്ണൂ​​ർ ഉ​​​ര്‍​സു​​ലൈ​​​ന്‍ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ഹൗ​​​സ് അ​​​ങ്ക​​​ണ​​​ത്തി​​​ൽ ന​​ട​​ത്തി​​യ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം. മ​​ക്ക​​ൾ​​ക്കും കൂ​​ടെ​​യു​​ള്ള​​വ​​ർ​​ക്കും മാ​​തൃ​​ക​​യാ​​യി ജീ​​വി​​ക്കേ​​ണ്ട​​വ​​രാ​​ണ് ന​​മ്മ​​ളെ​​ന്ന ചി​​ന്ത പ​​ക​​രു​​ന്ന​​താ​​ണ് സി​​സ്റ്റ​​ർ മ​​രി​​യ​​യു​​ടെ ജീ​​വി​​തമെന്ന്‍ അദ്ദേഹം പറഞ്ഞു.

ചെ​​റി​​യ ജീ​​വി​​തം കൊ​​ണ്ട് സ്വ​​ർ​​ഗം സ്വ​​ന്ത​​മാ​​ക്കി​​യ ദൈ​​വ​​ദാ​​സി സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ന്‍റെ ജീ​​വി​​തം ന​​മു​​ക്ക് പ്ര​​ചോ​​ദ​​ന​​വും വെ​​ല്ലു​​വി​​ളി​​യു​​മാ​​ണെ​​ന്ന് ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ച ക​​ണ്ണൂ​​ർ ബി​​ഷ​​പ് ഡോ. ​​അ​​ല​​ക്സ് വ​​ട​​ക്കും​​ത​​ല പ​​റ​​ഞ്ഞു. കു​​ട്ടി​​ക്കാ​​ല​​ത്തു ത​​ന്നെ സ​​ഹ​​ജീ​​വി​​ക​​ളോ​​ട് സ്നേ​​ഹ​​വും ആ​​ദ​​ര​​വും കാ​​രു​​ണ്യ​​വും ക​​രു​​ത​​ലും മ​​രി​​യ സെ​​ലി​​ൻ കാ​​ത്തു​​സൂ​​ക്ഷി​​ച്ചി​​രു​​ന്നു. ആ ​​മാ​​തൃ​​ക ന​​മ്മ​​ൾ ഏ​​റ്റെ​​ടു​​ക്ക​​ണം. ക്രി​​സ്തു​​വി​​നോ​​ട് എ​​പ്പോ​​ഴും വി​​ശ്വ​​സ്ത​​ത പാ​​ലി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ വ്യ​​ക്തി​​യെ​​ന്ന​​താ​​ണ് സ​​മ​​ർ​​പ്പി​​ത​​ർ​​ക്കും വി​​ശ്വാ​​സി​​ക​​ൾ​​ക്കും സി​​സ്റ്റ​​ർ ന​​ൽ​​കു​​ന്ന പ്ര​​ചോ​​ദ​​ന​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ദൈ​​വ​​ദാ​​സി സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ന്‍റെ ജീവിതം വിശുദ്ധ പദവിയിലേക്കുള്ള ശ്രേഷ്ഠമായ യാത്രയായിരുന്നെന്നു മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ റി​​ട്ട. ഡി​​ജി​​പി ഡോ.​​അ​​ല​​ക്സാ​​ണ്ട​​ർ ജേ​​ക്ക​​ബ് പ​​റ​​ഞ്ഞു. വേ​​ദ​​ന​​ക​​ളി​​ൽ സ​​ന്തോ​​ഷം ക​​ണ്ടെ​​ത്തി​​യ സി​​സ്റ്റ​​റി​​ന്‍റെ ജി​​വി​​തം പു​​തു​​ത​​ല​​മു​​റ​​യ്ക്ക് മാ​​തൃ​​ക​​യാ​​ണെ​​ന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​സൂ​​സ​​പാ​​ക്യം പ​​റ​​ഞ്ഞു. ദൈ​​വ​​ദാ​​സി​​യു​​ടെ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ കു​​ര്യ​​നും വ​​ർ​​ഗീ​​സും ചടങ്ങിനെത്തിയിരുന്നു. പോ​​സ്റ്റു​​ലേ​​റ്റ​​ർ റ​​​വ. ഡോ. ​​​ചെ​​​റി​​​യാ​​​ൻ തു​​​ണ്ടു​​​പ​​​റ​​​മ്പി​​​ൽ സി​​​എം​​​ഐ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ബി​​ഷ​​പ് ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ സ്പി​​രി​​ച്വ​​ൽ ജേ​​ർ​​ണ​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്തു.


Related Articles »