India - 2024

ദൈവത്തെ സ്വന്തമായി കരുതിയ അല്‍ഫോന്‍സാമ്മയെ ദൈവം സ്വന്തമാക്കി: മാര്‍ ഞരളക്കാട്ട്

സ്വന്തം ലേഖകന്‍ 25-07-2017 - Tuesday

ഭ​​ര​​ണ​​ങ്ങാ​​നം: ​​ദൈവത്തെ സ്വ​​ന്ത​​മാ​​യി ക​​രു​​തി​​യ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ ദൈ​​വം സ്വ​​ന്ത​​മാ​​ക്കി​​യെ​​ന്നു ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട്. ഭ​​ര​​ണ​​ങ്ങാ​​നം വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം. മു​​ന്തി​​രി​​ച്ചെ​​ടി​​യോ​​ടു ശാ​​ഖ ചേ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന​​തു​​പോ​​ലെ ദൈ​​വ​​ത്തോ​​ടു വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ചേ​​ർ​​ന്നു​​നി​​ന്നു​​വെന്നും അദ്ദേഹം പറഞ്ഞു.

ദൈ​​വ​​ത്തെ ഏ​​റ്റം അ​​മൂ​​ല്യ​​നി​​ധി​​യാ​​യി ക​​ണ്ടെത്തിയ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ആ ​​നി​​ധി സ്വ​​ന്ത​​മാ​​ക്കാ​​ൻ സ്വ​​യം പ​​രി​​ത്യ​​ജി​​ച്ചു. സ​​ഹ​​ന​​ങ്ങ​​ൾ ചോ​​ദി​​ച്ചു വാ​​ങ്ങി. ദൈ​​വ​​ത്തോ​​ട് ഐ​​ക്യ​​പ്പെ​​ടു​​ന്ന​​താ​​ണ് വി​​ശു​​ദ്ധി. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ എ​​ല്ലാ​​വ​​ർ​​ക്കും പ്രി​​യ​​പ്പെ​​ട്ട വി​​ശു​​ദ്ധ​​യാ​​ണ്. കാ​​ര​​ണം അ​​വ​​ൾ ന​​മ്മെ​​പ്പോ​​ലെ സാ​​ധാ​​ര​​ണ വ്യ​​ക്തി​​യാ​​യി​​രു​​ന്നു. അ​​വ​​ൾ എ​​ല്ലാ​​വ​​രെ​​യും സ്നേ​​ഹി​​ക്കു​​ക​​യും എ​​ല്ലാ​​വ​​ർ​​ക്കും​​വേ​​ണ്ടി പ്രാ​​ർ​​ഥി​​ക്കു​​ക​​യും ചെ​​യ്തു. അ​​തു​​കൊ​​ണ്ട് ഇ​​ന്ന് എ​​ല്ലാ​​വ​​രും അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ സ്നേ​​ഹി​​ക്കു​​ക​​യും അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യോ​​ടു പ്രാ​​ർ​​ഥി​​ക്കു​​ക​​യും ചെ​​യ്തു. ബിഷപ്പ് പറഞ്ഞു.

ഫാ. ​​തോ​​മ​​സ് കാ​​ലാ​​ച്ചി​​റ​​യി​​ൽ, ഫാ. ​​മാ​​ത്യു അ​​മ്മോ​​ട്ടു​​കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ ദിവ്യബലിയില്‍ സ​​ഹ​​കാ​​ർ​​മി​​കരായി. ഫാ. ​​കു​​ര്യ​​ൻ വ​​രി​​ക്ക​​മാ​​ക്ക​​ൽ, ഫാ. ​സി​​ബി പാ​​റ​​ടി​​യി​​ൽ ക​​പ്പൂ​​ച്ചി​​ൻ, ഫാ. ​​ദേ​​വ​​സ്യാ​​ച്ച​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​സ​​ഫ് അ​​റ​​യ്ക്ക​​ൽ, ഫാ. ​​കു​​ര്യ​​ൻ വ​​രി​​ക്ക​​മാ​​ക്ക​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ത്തൂ​​ർ എ​​ന്നി​​വ​​ർ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നു കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഇന്ന് രാവിലെ 11നു നടക്കുന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​നക്കു ​​മാ​​ർ റെ​​മീ​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി മുഖ്യകാര്‍മ്മികത്വം വഹിക്കും.


Related Articles »