India - 2024

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍ 25-07-2017 - Tuesday

തൃശ്ശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍ അന്തരിച്ചു. 53 വയസ്സായിരിന്നു. ഹൃദയ വാല്‍വിന്റെ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു. ഉച്ചകഴിഞ്ഞ് 3.30നു ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു അന്ത്യം. സംസ്കാരം പിന്നീട് തീരുമാനിക്കും.

ആറുവര്‍ഷമായി ഹൃദ്രോഗിയായിരുന്ന ഫാ. ജോസ് തെക്കന്‍ രണ്ടുമാസം മുന്‍പ് അസുഖം മൂര്‍ച്ഛിച്ചു ആശുപത്രിയിലായിരുന്നു. ഒരുമാസം മുമ്പാണ് ഹൃദയംമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ചെന്നൈ അഡയാറിലെ മലര്‍ ഫോര്‍ട്ടിസ് ആസ്​പത്രിയില്‍ എത്തിച്ചത്. 1996 ലാണ് ഇദ്ദേഹം ക്രൈസ്റ്റ് കോളേജില്‍ ജൂനിയര്‍ ലക്‌ചറര്‍ ആയി ജോയിന്‍ ചെയ്തത്. 2007 മുതല്‍ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലായി സേവനം ചെയ്തു വരികെയായിരിന്നു.


Related Articles »