India - 2024

മേജർ ആര്‍ച്ച് ബിഷപ്പ് ഹൗസിൽ ചരിത്ര മ്യൂസിയം തുറന്നു

സ്വന്തം ലേഖകന്‍ 26-07-2017 - Wednesday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടം ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഹൗ​​​സി​​​ൽ ബേ​​​ത് ദു​​​ക്റോ​​​നെ’ (ഓ​​​ർ​​​മ​​​ക​​​ളു​​​ടെ ഭ​​​വ​​​നം) എ​​​ന്നു നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ച​​​രി​​​ത്ര മ്യൂ​​​സിയം തുറന്നു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ന്‍റെ ര​​​ണ്ടാം നി​​​ല​​​യി​​​ല്‍ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന മ്യൂസിയം ​​​ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബായാണ് ഉദ്ഘാടനം ചെയ്തത്. ഓ​​​ർ​​​മ​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണു ജീ​​​വി​​​ത​​​ത്തി​​​ന്‍റെ താ​​​ള​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ പറഞ്ഞു. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്ക് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​നു​​​ഗ്ര​​​ഹം പൊ​​​തു​​​സ​​​മൂ​​​ഹ​​​വു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​മാ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

സ​​​ഭാ ത​​​ല​​​വ​​​ൻ​​​മാ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​മാ​​​യി​​​രു​​​ന്ന ദൈ​​​വ​​​ദാ​​​സ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ്, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ്, മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സി​​​റി​​​ൽ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ എ​​​ന്നി​​​വ​​​രു​​​ടെ ഭ​​​ര​​​ണ​​​കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ൾ തി​​​രി​​​ച്ചാ​​​ണ് ച​​​രി​​​ത്ര രേ​​​ഖ​​​ക​​​ളും, ചി​​​ത്ര​​​ങ്ങ​​​ളും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ളും മ്യൂ​​​സി​​​യ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ രേ​​​ഖ​​​ക​​​ൾ, റോ​​​മി​​​ൽനി​​​ന്നു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ക​​​ല്പ​​​ന​​​ക​​​ൾ, ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ര​​​ചി​​​ച്ച കൈ​​​യെ​​​ഴു​​​ത്ത് പ്ര​​​തി​​​ക​​​ൾ, അം​​​ശ​​​വ​​​സ്ത്ര​​​ങ്ങ​​​ൾ, ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, അം​​​ശ​​​വ​​​ടി, ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സും സി​​​റി​​​ൽ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള അം​​​ശ​​​വ​​​ടി, മോ​​​തി​​​രം, അം​​​ശ​​​വ​​​സ്ത്ര​​​ങ്ങ​​​ൾ, ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, മാ​​​ർ​​​പാ​​​പ്പാ​​​മാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ക​​​ത്തു​​​ക​​​ൾ, റോ​​​മി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ എ​​​ന്നി​​​വ മ്യൂ​​​സി​​​യ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.


Related Articles »