India - 2024

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്ന്: ഭരണങ്ങാനത്തേക്ക് വിശ്വാസികളുടെ പ്രവാഹം

സ്വന്തം ലേഖകന്‍ 28-07-2017 - Friday

ഭ​​ര​​ണ​​ങ്ങാ​​നം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ വിവിധ സ്ഥലങ്ങളില്‍ നടക്കും. വിശുദ്ധയെ അടക്കം ചെയ്ത ഭ​​ര​​ണ​​ങ്ങാ​​നത്തേക്ക് ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ പു​​ണ്യ​​സു​​കൃ​​ത​​ങ്ങ​​ൾ അ​​ർ​​പ്പി​​ച്ച ക്ലാ​​ര​​മ​​ഠ​​വും വ്ര​​ത​​വാ​​ഗ്ദാ​​നം ന​​ട​​ത്തി​​യ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യും ഭൗ​​തി​​ക​​ശ​​രീരം അ​​ട​​ക്കം​​ചെ​​യ്ത ചാ​​പ്പ​​ലും അ​​വി​​ടേ​​ക്കു​​ള്ള വ​​ഴി​​ക​​ളും വി​​ശ്വാ​​സി​​ക​​ളാ​​ൽ നി​​റ​​യും. രാവിലെ 10ന് ​​ബിഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ൾ റാ​​സ അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, ഫാ.​​ജോ​​ർ​​ജ് അ​​ന്പ​​ഴ​​ത്തു​​ങ്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും.

12ന് ​​തി​​രു​​നാ​​ൾ ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം. 2.30നു നടക്കുന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​നക്കു ഫാ. ​​ഏ​​ബ്ര​​ഹാം വെ​​ട്ടു​​വ​​യ​​ലി​ലും 3.30നു നടക്കുന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​നക്കു മോ​​ണ്‍. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​ലും 4.30നു നടക്കുന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​നക്കു മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​ലും 5.30നു നടക്കുന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​നക്കു മോ​​ണ്‍. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ലും കാര്‍മ്മികത്വം വഹിക്കും. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ വി​​ശു​​ദ്ധ ജീ​​വി​​ത​​ത്തി​​നു സാ​​ക്ഷ്യം വ​​ഹി​​ച്ച ഭ​​ര​​ണ​​ങ്ങാ​​നം ക്ലാ​​ര​​മ​​ഠ​​ത്തി​​ലേ​​ക്കു ന​​ട​​ന്ന ഇന്നലെ ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദക്ഷിണ​​ത്തി​​ൽ ആ​​യി​​ര​​ങ്ങളാണ് പ​​ങ്കെ​​ടു​​ത്തത്.


Related Articles »