India - 2024

തിരുവനന്തപുരത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നു മതേതരകൂട്ടായ്മ

സ്വന്തം ലേഖകന്‍ 05-08-2017 - Saturday

പട്ടം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സമാധാനം പുനഃസ്ഥാപിക്കണ​​​മെന്നാവശ്യവുമായി പ​​​ട്ടം ബി​​​ഷ​​​പ്സ് ഹൗ​​​സില്‍​​​ മ​​​തേ​​​ത​​​ര കൂ​​​ട്ടാ​​​യ്മ​​​ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ജില്ലയില്‍ സ​​​മാ​​​ധാ​​​നം പു​​​ല​​​രേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത മ​​​ന​​​സി​​​ലാ​​​ക്കി ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കണമെന്നും സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ വഴി പാ​​​വ​​​പ്പെ​​​ട്ട കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ന​​​ഷ്ടം സം​​​ഭ​​​വി​​​ക്കു​​​ന്നതെന്നും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബ​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ പറഞ്ഞു.

കൊ​​​ടി​​​യു​​​ടെ നി​​​റം നോ​​​ക്കാ​​​തെ അ​​​ക്ര​​​മ​​​ങ്ങ​​​ളെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​തി​​​ന് എല്ലാവരും മു​​​ന്നോ​​​ട്ടു വ​​​ര​​​ണ​​​മെ​​​ന്ന് പാ​​​ള​​​യം ഇ​​​മാം വി.​​​പി.​​​സു​​​ഹൈ​​​ബ് മൗ​​​ല​​​വി ഓര്‍മ്മിപ്പിച്ചു. ജി​​​ല്ല​​​യി​​​ൽ ന​​​ട​​​ന്ന അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ മു​​​ള​​​യി​​​ലേ നു​​​ള്ള​​​ണ​​​മെ​​​ന്ന് ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ഗു​​​രു​​​ര​​​ത്നം ജ്ഞാ​​​ന ത​​​പ​​​സ്വി പ​​​റ​​​ഞ്ഞു. രാ​​ഷ്‌​​ട്രീ​​യ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ആ​​​ശ​​​യ​​​സം​​​വാ​​​ദം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും 13ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് നാ​​​ലി​​​ന് പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ൽ നി​​​ന്നു ഗാ​​​ന്ധി​​​പാ​​​ർ​​​ക്ക് വ​​​രെ ശാ​​​ന്തി​​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്ന​​​തി​​​നും യോഗം തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​ഞ്ചി​​​ന് രാ​​ഷ്‌​​ട്രീ​​യ സൗ​​​ഹാ​​​ർ​​​ദ സ​​​മ്മേ​​​ള​​​ന​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മാ​​​വേ​​​ലി​​​ക്ക​​​ര രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ഡോ. ​​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ.​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍.​​​യൂ​​​ജി​​​ൻ എ​​​ച്ച്.​​​പെ​​​രേ​​​ര, ബാ​​​ല​​​രാ​​​മ​​​പു​​​രം വ​​​ലി​​​യ​​​പ​​​ള്ളി ഇ​​​മാം പ​​​ച്ച​​​ല്ലൂ​​​ർ അ​​​ബ്ദു​​​ൾ സ​​​ലീം മൗ​​​ല​​​വി, ഡോ.​​​ജോ​​​ർ​​​ജ് ഓ​​​ണ​​​ക്കൂ​​​ർ, ലൂ​​​ർ​​​ദ് ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ.​​​ജോ​​​സ് വി​​​രു​​​പ്പേ​​​ൽ, ഫാ.​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, ഫാ.​​​ശാ​​​ന്ത​​​ൻ ച​​​രു​​​വി​​​ൽ, ചെ​​​മ്പ​​​ഴ​​​ന്തി ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​​​കു​​​ലം സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ശു​​​ഭാം​​​ഗാ​​​ന​​​ന്ദ, ഏ​​​ക​​​ല​​​വ്യാ​​​ശ്ര​​​മം മ​​​ഠാ​​​ധി​​​പ​​​തി സ്വാ​​​മി അ​​​ശ്വ​​​തി തി​​​രു​​​നാ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


Related Articles »