India - 2024

പാറശ്ശാല രൂപത: ദൈവത്തിന്റെ കാരുണ്യത്തിന് നന്ദി പറയുന്നതായി കര്‍ദ്ദിനാള്‍ ക്ലീമിസ്

സ്വന്തം ലേഖകന്‍ 06-08-2017 - Sunday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാറശ്ശാല കേന്ദ്രമായി പുതിയ രൂപതാ അനുവദിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് സീറോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദ്ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ. ദൈ​​​വ​​​ത്തി​​​ന്‍റെ വ​​​ലി​​​യ ക​​​രു​​​ണ്യ​​​ത്തി​​​നു ന​​​ന്ദി പ​​​റ​​​യു​​​ക​​​യും റോ​​​മി​​​ലെ പ​​​രി​​​ശു​​​ദ്ധ സിം​​​ഹാ​​​സ​​​ന​​​ത്തോ​​​ടു മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്കു​​​ള്ള ആ​​​ദ​​​ര​​​വും വി​​​ധേ​​​യ​​​ത്വ​​​വും പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നുവെന്ന്‍ അദ്ദേഹം പറഞ്ഞു.

റോ​​​മി​​​ലെ പ​​​രി​​​ശു​​​ദ്ധ പി​​​താ​​​ക്ക​​​ന്മാ​​​ർ ന​​​മ്മെ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും ഉ​​​യ​​​ർ​​​ത്തു​​​ക​​​യും എ​​​പ്പോ​​​ഴും സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഈ ​​​അ​​​നു​​​ഗ്ര​​​ഹീ​​​ത നി​​​മി​​​ഷ​​​ത്തി​​​ൽ ദൈ​​​വ​​​ദാ​​​സ​​​ൻ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് സ്വ​​​പ്നം ക​​​ണ്ട മ​​​ല​​​ങ്ക​​​ര സ​​​ഭ​​​യെ​​​ന്ന അ​​​പ്പ​​​സ്തോ​​​ലി​​​ക സ​​​ഭ വ​​​ള​​​രു​​​ന്ന​​​ത് ന​​​മു​​​ക്കു കാ​​​ണാ​​​നാ​​​കും. മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ദൈ​​​വ​​​സ്നേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ന്ത​​​സ​​​ത്ത ഏ​​​റ്റ​​​വും എ​​​ളി​​​യ​​​വ​​​രി​​​ൽ കാ​​​ണു​​​ക​​​യും അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ചേ​​​ർ​​​ന്നു​​നി​​ന്നു പ്രാ​​​ർ​​​ത്ഥി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​ന്‍റെ പ​​​രി​​​ണത ഫ​​​ല​​​മാ​​​ണു പ​​​രി​​​ശു​​​ദ്ധ തി​​​രു​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ചു ന​​​ൽ​​​കി​​​യ പു​​​തി​​​യ ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. കര്‍ദ്ദിനാള്‍ പറഞ്ഞു.


Related Articles »