India

മദ്യനയത്തിനെതിരെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

സ്വന്തം ലേഖകന്‍ 06-08-2017 - Sunday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സത്യാഗ്ര​​​ഹം ആരംഭിച്ചു. സ​​​ത്യ​​​ഗ്ര​​​ഹം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ എം. സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു. മ​​​ദ്യ​​​ശാ​​​ല സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ൽ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണാ​​​ധി​​​കാ​​​രം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന ബി​​​ല്ല് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പാ​​​സാ​​​ക്ക​​​രു​​​തെ​​ന്നു അദ്ദേഹം പറഞ്ഞു.

കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗം നടത്തി. സ​​​ത്യ​​​ഗ്ര​​​ഹ സ​​​മി​​​തി വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ഴു​​​ത്തേ​​​റ്റ് വി​​​സി, മ​​​ദ്യ​​​വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ഇ​​​യ്യ​​​ച്ചേ​​​രി കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ, ഒ.​​​കെ. കു​​​ഞ്ഞി​​​ക്കോ​​​മു എ​​​ന്നി​​​വ​​​ർ സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു.

പാ​​​ള​​​യം ഇ​​​മാം വി.​​​പി. സു​​​ഹൈ​​​ബ് മൗ​​​ല​​​വി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍.​​ യൂ​​​ജി​​​ൻ പെ​​​രേ​​​ര, ഗാ​​​ന്ധി​​​സ്മാ​​​ര​​​ക നി​​​ധി സെ​​​ക്ര​​​ട്ട​​​റി പി. ഗോ​​​പി​​​നാ​​​ഥ​​​ൻ​​​നാ​​​യ​​​ർ, ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, അ​​​ഡി​​​ക് ഇ​​​ന്ത്യ ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ണ്‍​സ​​​ണ്‍ ഇ​​​ട​​​യാ​​​റ​​​ന്മു​​​ള, മ​​​ദ്യ​​​വി​​​രു​​​ദ്ധ മു​​​ന്ന​​​ണി ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​എ​​​സ്. ഹ​​​രീ​​​ന്ദ്ര​​​നാ​​​ഥ്, മ​​​ദ്യ​​​വി​​​രു​​​ദ്ധ മു​​​ന്ന​​​ണി ജി​​​ല്ലാ ക​​​ണ്‍​വീ​​​ന​​​ർ എ​​​ഫ്.​​​എം. ലാ​​​സ​​​ർ, ഒ.​​​കെ. കു​​​ഞ്ഞി​​​ക്കോ​​​മു മാ​​​സ്റ്റ​​​ർ, ഡോ.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


Related Articles »