India - 2024

കെ‌സി‌ബി‌സി സമ്മേളനത്തിന് ഇന്ന് തുടക്കം: മെത്രാന്‍മാരുടെ വാര്‍ഷികധ്യാനം നാളെ മുതല്‍

സ്വന്തം ലേഖകന്‍ 07-08-2017 - Monday

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (​കെ​​​സി​​​ബി​​​സി)​ യു​​​ടെ സ​​​മ്മേ​​​ള​​​നം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഇന്ന്‍ ആ​​​രം​​​ഭി​​​ക്കും. കെ​​​സി​​​ബി​​​സി തി​​​യോ​​​ള​​​ജി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​ക​​​ദി​​​ന ദൈ​​​വ​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കും.

കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. റ​​​വ. ഡോ. ​​​ഗി​​​ൽ​​​ബ​​​ർ​​​ട്ട് ചൂ​​​ണ്ട​​​ൽ, റ​​​വ. ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പു​​​ത്തേ​​​ൻ എ​​​ന്നി​​​വ​​​ർ യു​​​വ​​​ജ​​​ന സി​​​ന​​​ഡി​​​ന്‍റെ ഒ​​​രു​​​ക്ക​​​രേ​​​ഖ-​​ഒ​​​രു പ​​​ഠ​​​നം, സ​​​ഭ​​​യു​​​ടെ ആ​​​ത്മീ​​​യ​​​വും ധാ​​​ർ​​​മി​​​ക​​​വു​​​മാ​​​യ സാ​​​ക്ഷ്യ​​​ങ്ങ​​​ളി​​​ൽ യു​​​വ​​​ജ​​​ന​​​ത്തി​​​ന്‍റെ പ​​​ങ്ക് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ബിഷപ്പുമാര്‍, തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ദൈ​​​വ​​​ശാ​​​സ്ത്ര​​​പ​​​ണ്ഡി​​​ത​​​ർ, മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലെ റെ​​​ക്ട​​​ർ​​​മാ​​​ർ, ദൈ​​​വ​​​ശാ​​​സ്ത്ര പ്ര​​​ഫ​​​സ​​​ർ​​​മാ​​​ർ, കെ​​​സി​​​ബി​​​സി​​​യു​​​ടെ വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, യു​​​വ​​​ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ ഏ​​​ക​​​ദി​​​ന ദൈ​​​വ​​​ശാ​​​സ്ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. നാളെ മു​​​ത​​​ൽ 11 വ​​​രെ മെ​​​ത്രാ​​ന്മാ​​രു​​​ടെ വാ​​​ർ​​​ഷി​​​ക ധ്യാ​​​ന​​​മാ​​​ണ്. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​വും സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​വി​​​ൻ​​​സ​​​ന്‍റ് വാ​​​രി​​​യ​​​ത്താ​​​ണു വാ​​​ർ​​​ഷി​​​ക ധ്യാ​​​നം ന​​​യി​​​ക്കു​​​ന്ന​​​ത്.


Related Articles »