India - 2024

യുവജനങ്ങള്‍ സമൂഹത്തിന് പ്രത്യാശയുടെ വെളിച്ചം പകരുന്നവരാകണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 08-08-2017 - Tuesday

കൊച്ചി: യുവജനങ്ങള്‍ സമൂഹത്തിന് പ്രത്യാശയുടെ വെളിച്ചം പകരുന്നവരാകണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം. കേരള കത്തോലിക്കാ സഭയിലെ പിതാക്കന്മാരുടെയും ദൈവ ശാസ്ത്രജ്ഞരുടെയും യുവജന നേതാക്കളുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ക്രി​​​സ്തു​​​വി​​​ന്‍റെ മു​​​ഖം ആ​​​വി​​​ഷ്ക​​​രി​​​ക്കാ​​​ൻ മ​​​റ്റാ​​​രെ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. 2018 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന ആഗോള സഭയിലെ മെത്രാന്മാരുടെ പൊതു സമ്മേളനത്തിന് മുെന്നാരുക്കമായാണ് 'കെ.സി.ബി.സി. യുവജനം, വിശ്വാസം, വിളി, വിവേചിച്ചറിയല്‍' എന്ന വിഷയത്തില്‍ സംവാദം നടന്നത്. ഡോ. ഗില്‍ബര്‍ട്ട് ചൂണ്ടേല്‍, ഡോ. സെബാസ്റ്റ്യന്‍ പുത്തേന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍, ബിഷപ്പ് എബ്രഹാം മാര്‍ യൂലിയോസ്, ബിഷപ്പ് മാര്‍ തോമസ്, ഡോ. മാത്യു ജേക്കബ് തിരുവാലില്‍, ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, സിസ്റ്റര്‍ സുമം എസ്ഡി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സമ്മേളനത്തിന്റെ തുടര്‍ച്ചയായി കെ.സി.ബി.സി. സമ്മേളനവും സഭ പിതാക്കന്മാരുടെ വാര്‍ഷിക ധ്യാനവും നടത്തും. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​വും സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​വി​​​ൻ​​​സ​​​ന്‍റ് വാ​​​രി​​​യ​​​ത്താ​​​ണു വാ​​​ർ​​​ഷി​​​ക ധ്യാ​​​നം ന​​​യി​​​ക്കു​​​ന്ന​​​ത്.


Related Articles »