India - 2024

കുഞ്ഞേട്ടന്‍ അനുസ്മരണം നാളെ

സ്വന്തം ലേഖകന്‍ 11-08-2017 - Friday

മൂ​​​വാ​​​റ്റു​​​പു​​​ഴ: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് സ്ഥാ​​​പ​​​ക നേ​​​താ​​​വ് പി.​​​സി.​​​ഏ​​​ബ്ര​​​ഹാം പ​​​ല്ലാ​​​ട്ടു​​​കു​​​ന്നേ​​​ലി​​ന്‍റെ (കു​​​ഞ്ഞേ​​​ട്ട​​​ൻ) ​എ​​​ട്ടാ​​​മ​​​ത് ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക ദി​​​നാ​​​ച​​​ര​​​ണ​​​വും അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​​വും നാ​​​ളെ ന​​​ട​​​ക്കും.​ പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ ചെ​​​മ്മ​​​ല​​​മ​​​റ്റം ഇ​​​ട​​​വ​​​ക​​​യി​​​ൽ നടക്കുന്ന പരിപാടി മദ്ധ്യേ 2017-18 പ്ര​​​വ​​​ർ​​​ത്ത​​​ന​​​വ​​​ർ​​​ഷ​​​ത്തെ കു​​​ഞ്ഞേ​​​ട്ട​​​ൻ അ​​​വാ​​​ർ​​​ഡും രൂ​​​പ​​​ത​​​യി​​​ൽ നി​​​ന്ന് ഒ​​​രാ​​​ൾ​​​ക്കു വീ​​​തം ന​​​ൽ​​​കി​​വ​​​രു​​​ന്ന കു​​​ഞ്ഞേ​​​ട്ട​​​ൻ സ്കോ​​​ള​​​ർ​​​ഷി​​​പ്പും വി​​​ത​​​ര​​​ണം ചെ​​​യ്യും.​​​

രാ​​​വി​​​ലെ 9.15ന് ​​​പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തോ​​​ടെ അ​​​നു​​​സ്മ​​​ര​​​ണ ദി​​​നാ​​​ച​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾക്കു തുടക്കമാകും. 9.30ന് ​​​വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കും ക​​​ബ​​​റി​​​ട​​​ത്തി​​​ലെ പ്രാ​​​ർത്ഥ​​​ന​​​യ്ക്കും​​ശേ​​​ഷം പാ​​​രി​​​ഷ് ഹാ​​​ളി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം പാ​​​ലാ രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ബി പു​​​ച്ചൂ​​​ക്ക​​​ണ്ട​​​ത്തി​​​ൽ, ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യി പ​​​ള്ളി​​​പ്പ​​​റ​​​ന്പി​​​ൽ, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഷി​​​നോ മോ​​​ള​​​ത്ത്, റീ​​​ജ​​​ണ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ റി​​​ക്കി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഇത്തവണത്തെ കു​​​ഞ്ഞേ​​​ട്ട​​​ൻ അ​​​വാ​​​ർ​​​ഡ് എ​​​റ​​​ണാ​​​കു​​​ളം അ​​​തി​​​രൂ​​​പ​​​താം​​​ഗമായ ഷാ​​​ജി മാ​​​ലി​​​പ്പാ​​​റ​​​യ്ക്കാണ് ലഭിച്ചിരിക്കുന്നത്.


Related Articles »