India

കരിസ്മാറ്റിക്ക് നവീകരണം സഭയുടെ വസന്തമാണെന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്

സ്വന്തം ലേഖകന്‍ 13-08-2017 - Sunday

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക​​​രി​​​സ്മാ​​​റ്റി​​​ക് ന​​​വീ​​​കരണം ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ വ​​​സ​​​ന്തമാണെന്നു തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ആ​​​ളൂ​​​ർ ല്യൂ​​​മ​​​ൻ യൂ​​​ത്ത് സെ​​​ന്‍റ​​​റി​​​ൽ ആ​​​രം​​​ഭി​​​ച്ച ​​​ലോ​​​ക മ​​​ല​​​യാ​​​ളി ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ താ​​​ഴ​​​ത്ത്.​​

കരിസ്മാറ്റിക്ക് സ​​​ഭ​​​യി​​​ലെ ഒ​​​രു സ​​​മാ​​​ന്ത​​​ര പ്ര​​​സ്ഥാ​​​ന​​​മ​​​ല്ലായെന്നും മ​​​റി​​​ച്ച് സ​​​ഭ​​​യോ​​​ടൊ​​​പ്പം പ്ര​​​യ​​​ത്നി​​​ക്കേ​​​ണ്ട കൃ​​​പ​​​യു​​​ടെ സ്രോ​​​ത​​​സാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ന​​​വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു തി​​​രി​​​കെ​​​പോ​​​കു​​​ന്ന ഓ​​​രോ​​​രു​​​ത്ത​​​രും ഐ​​​ക്യ​​​ത്തി​​​ന്‍റെ കൂ​​​ട്ടാ​​​ളി​​​ക​​​ളും സ​​​ഹ​​​ന​​​ത്തി​​​ന്‍റെ അ​​​ർ​​​ത്ഥം മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​ക​​​ണം. അ​​​വ​​​രു​​​ടേ​​​തു സാ​​​ക്ഷ്യ​​​ത്തി​​​ന്‍റെ ജീ​​​വി​​​ത​​​ങ്ങ​​​ളു​​​മാ​​​ക​​​ണമെന്നും അദ്ദേഹം ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നും കെ​​​സി​​​ബി​​​സി കരിസ്മാറ്റിക് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് 15 മു​​​ത​​​ൽ കേ​​​ര​​​ളം മു​​​ഴു​​​വ​​​ൻ ചു​​റ്റി​​വ​​ന്ന ഫാ​​​ത്തി​​​മ​​​മാ​​​താ​​​വി​​​ന്‍റെ രൂ​​​പം പ്ര​​​തി​​​ഷ്ഠി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ​​​യും ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​വ​​​ന്ന പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ല്യൂ​​​മ​​​ൻ യൂ​​​ത്ത് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പെ​​​രേ​​​പ്പാ​​​ട​​​ൻ ബൈ​​​ബി​​​ൾ പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്തി.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​ബി പൊ​​​ഴോ​​​ലി​​​പ്പ​​​റ​​മ്പി​​ൽ, എ​​​ൻ.​​​എ​​​സ്.​​​ടി ചെ​​​യ​​​ർ​​​മാ​​​ർ സ​​​ന്തോ​​​ഷ് ത​​​ല​​​ച്ചി​​​റ, കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​യ്ക്ക​​​ൽ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഷാ​​​ജി വൈ​​​ക്ക​​​ത്തു​​​പ​​​റ​​​മ്പി​​​ൽ, സെ​​​ക്ര​​​ട്ട​​​റി സെ​​​ബാ​​​സ്റ്റ്യ​​​ൻ താ​​​ന്നി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​​ച്ചു. കാ​​​ഞ്ഞി​​​ര​​​പ്പ​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ, സി​​​ബി​​​സി​​​ഐ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ അ​​​ഡ്വൈ​​​സ​​​ർ റ​​​വ.​​​ഡോ. ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ലി​​​സ്റ്റ്, സി​​​സ്റ്റ​​​ർ നി​​​ർ​​​മ​​​ൽ ജ്യോ​​​തി എ​​​ന്നി​​​വ​​​ർ വേ​​​ദി​​​യി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ലെ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

റ​​​വ.​​​ഡോ. ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ലി​​​സ്റ്റ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ക​​​റു​​​ക​​​പ്പി​​​ള്ളി, എ​​​ൻ.​​​എ​​​സ്.​​​ടി. ചെ​​​യ​​​ർ​​​മാ​​​ൻ സി​​​റി​​​ൽ ജോ​​​ണ്‍, അ​​​ഡ്വ. റൈ​​​ജു വ​​​ർ​​​ഗ്ഗീ​​​സ്, ഫാ. ​​​ജോ​​​സ് പാ​​​ലാ​​​ട്ടി, ഫാ. ​​​പ്ര​​​ശാ​​​ന്ത് ഐ​​​എം​​​എ​​​സ്, ന​​​വ​​​ജീ​​​വ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​യു. തോ​​​മ​​​സ്, ആ​​​ലീ​​​സ് മാ​​​ത്യു, ഫാ. ​​​ഏ​​​ബ്രാ​​​ഹം പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ൽ, പി.​​​വി. അ​​​ഗ​​​സ്റ്റി​​​ൻ, പാ​​​ച്ച​​​ൻ പ​​​ള്ള​​​ത്ത്, വ​​​ത്തി​​​ക്കാ​​​നി​​​ലെ ഫ്രെ​​​ട്ടേ​​​ണി​​​റ്റി ഓ​​​ഫ് ക​​​രി​​​സ്മാ​​​റ്റി​​​ക് റി​​​ന്യൂ​​​വ​​​ൽ സ​​​ർ​​​വീ​​​സ​​​സി​​​ന്‍റെ ട്ര​​​ഷ​​​റ​​​ർ മ​​​നോ​​​ജ് സ​​​ണ്ണി എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു.

ഗ​​​ൾ​​​ഫ്, ഇം​​​ഗ്ല​​​ണ്ട്, ഓ​​​സ്ട്രേ​​​ലി​​​യ, സ്പെ​​​യി​​​ൻ, കാ​​​ന​​​ഡ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേരാണ് സമ്മേളനത്തില്‍ പ​​​ങ്കെ​​​ടു​​​ക്കുന്നത്. സംഗമം 15നു സമാപിക്കും.


Related Articles »