India - 2024

ക്രൈസ്തവ ന്യൂനപക്ഷം ജാതിമതഭേദമില്ലാതെ സമൂഹത്തോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നു: ബിഷപ്പ് തോമസ് ഉമ്മന്‍

സ്വന്തം ലേഖകന്‍ 13-08-2017 - Sunday

കോ​​ട്ട​​യം: ക്രൈ​​സ്ത​​വ ന്യൂ​​ന​​പ​​ക്ഷം വി​​ദ്യാ​​ഭ്യാ​​സ-​​ആ​​തു​​ര​​ശു​​ശ്രൂ​​ഷ-​​സാ​​മൂ​​ഹ്യ സേ​​വ​​ന രം​​ഗ​​ങ്ങ​​ളി​​ൽ ജാ​​തി​​മ​​ത​​ഭേ​​ദ​​മി​​ല്ലാ​​തെ​​യും വേ​​ർ​​തി​​രി​​വു​​ക​​ളി​​ല്ലാ​​തെ​​യും ക​​ർ​​മ​​നി​​ര​​ത​​രാ​​യി സ​​മൂ​​ഹ​​ത്തോ​​ടു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വം നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​ൽ എ​​ക്കാ​​ല​​വും സ​​വി​​ശേ​​ഷ ശ്ര​​ദ്ധ ന​​ൽ​​കി​​യി​​രു​​ന്നു​​വെ​​ന്നു സി​​എ​​സ്ഐ മോ​​ഡ​​റേ​​റ്റ​​ർ ബിഷപ്പ് റ​​വ.​തോ​​മ​​സ് കെ. ​​ഉ​​മ്മ​​ൻ. കേ​​ര​​ള സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ന്‍റെ നേ​​തൃ​​സം​​ഗ​​മ​​വും സെ​​മി​​നാ​​റും ഉ​​ദ്ഘാ​​ട​​നം​ചെ​​യ്​​തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം. ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ശ്രേ​​ഷ്ഠ​​ത​​യും പ​​വി​​ത്ര​​ത​​യും കൃ​​ഷ്ണ​​മ​​ണി പോ​​ലെ പ​​രി​​ര​​ക്ഷി​​ക്ക​​പ്പെ​​ട​​ണ​​മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ പി.​​കെ. ഹ​​നീ​​ഫ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ആ​​ർ​​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​​ർ സെ​​വേ​​റി​​യോ​​സ് വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ഡോ. ​​തോ​​മ​​സ് മാ​​ർ തി​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, കോ​ട്ട​യം അ​തി​രൂ​പ​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​ൺ. ​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​നം​​ഗ​​ങ്ങ​​ളാ​​യ ബി​​ന്ദു എം. ​​തോ​​മ​​സ്, മു​​ഹ​​മ്മ​​ദ് ഫൈ​​സ​​ൽ, കമ്മീഷൻ സെക്രട്ടറി ബി​​ന്ദു ത​​ങ്ക​​ച്ചി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഷെ​​വ​​ലി​​യ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ സെ​​മി​​നാ​​ർ ന​​യി​​ച്ചു.


Related Articles »