India - 2024

ഭേദഗതി ബില്ലുകള്‍ പാസ്സാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 15-08-2017 - Tuesday

കൊച്ചി: മദ്യനയത്തിന് ചുക്കാന്‍പിടിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ നിന്നു തടയുന്ന കേരള പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ പാസാക്കുന്നതില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നു കെസിബിസി. ജനങ്ങളുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കാന്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ചു സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മീഷന്‍ നിലപാടു വ്യക്തമാക്കണമെന്നും കെസിബിസി സൂചിപ്പിച്ചു.

പ്രാദേശിക വികസനവും ജനപങ്കാളിത്തവുമാണു തദ്ദേശ സ്ഥാപനങ്ങളുടെ ആത്മാവെന്നിരിക്കെ, അവയ്ക്കു തുരങ്കം വയ്ക്കുന്ന നടപടികള്‍ ജനാധിപത്യത്തിനും ജനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തിനും വിരുദ്ധമാണ്. ജനങ്ങളുടെമേല്‍ മദ്യസംസ്‌കാരം അടിച്ചേല്‍പ്പിക്കാനും മദ്യശാലകള്‍ക്കുനേരേയുള്ള പ്രാദേശികമായ ചെറുത്തുനില്പുകള്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമം മദ്യലോബിയോടുള്ള അവരുടെ വിധേയത്വം വെളിപ്പെടുത്തുന്നതാണെന്നും കെസിബിസി സമ്മേളനം വിലയിരുത്തി.


Related Articles »