India

ക്‌നാനായ യുവജന സംഗമത്തിനുള്ള പതാക പ്രയാണം ആരംഭിച്ചു

സ്വന്തം ലേഖകന്‍ 15-08-2017 - Tuesday

കണ്ണൂര്‍: ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടും ആഗോള ക്‌നാനായ യുവജന സംഗമത്തോടും അനുബന്ധിച്ചുളള പതാക പ്രയാണം കണ്ണൂര്‍ ശ്രീപുരത്ത് കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഫാ. ഏബ്രഹാം പറമ്പേട്ട് എന്നിവര്‍ പങ്കെടുത്തു.

ചന്ദ്രഗിരി ഫൊറോനയില്‍ വികാരി ഫാ. ജോസ് കന്നുവെട്ടിയില്‍, പെരിക്കല്ലൂര്‍ ഫൊറോനയില്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, രാജപുരം ഫൊറോനയില്‍ വികാരി ഫാ. ഷാജി വടക്കേത്തൊട്ടിയില്‍, മടമ്പം ഫൊറോനയില്‍ വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ആഗോള ക്‌നാനായ യുവജന സംഗമം ഐക്യം 2017' ന് മുമ്പ് ഓരോ ഫൊറോനയിലും പതാക പ്രയാണം നടത്തുന്നതിനുളള ക്രമീകരണം കെസിവൈഎല്‍ന്റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. പതാകകള്‍ എത്തിച്ചേരുന്നതോടെ യുവജന സംഗമത്തിന് തുടക്കമാകും.


Related Articles »