India - 2024

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ദ്വിദിന ക്യാമ്പ് സെപ്റ്റംബറില്‍

സ്വന്തം ലേഖകന്‍ 22-08-2017 - Tuesday

കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല ദ്വിദിന കൗണ്‍സലിംഗ് പരിശീലന ക്യാമ്പ് സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. മദ്യാസക്തരെ കണ്ടെത്തി കൗണ്‍സിലിംഗ് നല്‍കുക, അവരെ ചികിത്സയ്ക്കു വിധേയരാക്കി മദ്യവിമുക്ത കുടുംബങ്ങള്‍ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.

കൗണ്‍സിലിംഗ് നടത്തുന്നതിനുള്ള ശാസ്ത്രീയ പരിശീലനമാണു ക്യാമ്പില്‍ നടത്തുക. ജാതി, മത ഭേദമെന്യേ മദ്യവിരുദ്ധരംഗത്തും ഡിഅഡിക്ഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അധ്യാപകര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. ആദ്യം പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണു പ്രവേശനം.

*** കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847034600.


Related Articles »