India - 2024

ഇടയശുശ്രൂഷയിലായിരിക്കുമ്പോള്‍ കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയണം: പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ

സ്വന്തം ലേഖകന്‍ 23-08-2017 - Wednesday

മാന്നാര്‍: ആധുനിക ലോകത്തില്‍ ഇടയശുശ്രൂഷയിലായിരിക്കുമ്പോള്‍ കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയണമെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. പരുമലയില്‍ ആഗോള ഓര്‍ത്തഡോക്‌സ് വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദികര്‍ ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

അബ്ദു സമദ് സമാനി എംപി മുഖ്യപ്രഭാഷണം നടത്തി. വൈദികസംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ സേവേഫി യോസ് അധ്യക്ഷനായിരുന്നു. മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. യൂഹനോന്‍ മാര്‍ ദിയ്‌സകോറസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. സഖറിയോസ് മാര്‍ അപ്രം, ഡോ. ഏബ്രഹാം മാര്‍ സെറാഫിം തുടങ്ങീ നിരവധി പ്രമുഖര്‍ പ്രസംഗിച്ചു.


Related Articles »