India - 2024

ഫാത്തിമ സന്ദേശയാത്രയ്ക്ക് കാസര്‍ഗോഡ് ജില്ലയില്‍ സമാപനം

സ്വന്തം ലേഖകന്‍ 23-08-2017 - Wednesday

കാസര്‍ഗോഡ്: കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ഫാത്തിമ മാതാ സന്ദേശയാത്രയ്ക്ക് കാസര്‍ഗോഡ് ജില്ലയില്‍ ഭക്തിസാന്ദ്രമായ സമാപനം. സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കിയ 18 ദേവാലയങ്ങളിലേക്ക് നൂറുകണക്കിനു വിശ്വാസികളാണ് എത്തിച്ചേര്‍ന്നത്.

ഇന്നലെ പുലര്‍ച്ചെ പാലാവയല്‍ സെന്റ് ജോണ്‍സ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന സന്ദേശയാത്രയ്ക്ക് വികാരി ഫാ.തോമസ് പട്ടാംകുളത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.വര്‍ഗീസ് മുണ്ടയ്ക്കല്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വചനസന്ദേശം നല്‍കി.

തുടര്‍ന്നു ഫാത്തിമ സന്ദേശയാത്ര കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിച്ചു. സംസ്ഥാനത്തെ 600 ദേവാലയങ്ങളിലൂടെ സഞ്ചരിക്കുന്ന സന്ദേശയാത്ര അടുത്തമാസം 28ന് വല്ലാര്‍പാടം ബസിലിക്കയില്‍ സമാപിക്കും.


Related Articles »