India - 2024

ഫാ. ടോമിന്റെ മോചനത്തിനായി സര്‍ക്കാര്‍ എന്തുചെയ്തെന്നു പൊതുസമൂഹത്തിനു അറിയാന്‍ കഴിയണം: സീറോ മലബാര്‍ സഭ സിനഡ്

സ്വന്തം ലേഖകന്‍ 28-08-2017 - Monday

കൊച്ചി: ഭാരതപൗരന്‍ എന്ന നിലയിലും മറ്റുള്ളവര്‍ക്കായി സേവനം ചെയ്യാന്‍ നിയുക്തനായ മിഷ്ണറി വൈദികന്‍ എന്ന നിലയിലും ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചെന്നു പൊതുസമൂഹത്തിന് അറിയാനാവണമെന്നു സീറോ മലബാര്‍ സഭ സിനഡ്. പൊതുസമൂഹം അദ്ദേഹത്തിന്റെ മോചനത്തിനായുള്ള പ്രതീക്ഷയിലാണ്. വൈദികന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു.

സിബിസിഐയുടെ നേതൃത്വത്തില്‍ മെത്രാന്‍സംഘം രാഷ്ട്രപതിയെയും കേന്ദ്രമന്ത്രിമാരേയും സന്ദര്‍ശിച്ചു ഫാ. ടോമിന്റെ മോചനശ്രമം വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫാ. ഉഴുന്നാലിലിന്റെ മടങ്ങിവരവിനായി ഭാരതസഭയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കുകയാണ്. സഭയുടെ എല്ലാ തലങ്ങളിലും ഫാ. ഉഴുന്നാലിലിനായി പ്രാര്‍ത്ഥനകള്‍ കൂടുതല്‍ സജീവമായി തുടരണമെന്നും സീറോ മലബാര്‍ സിനഡ് ആവശ്യപ്പെട്ടു.


Related Articles »