India - 2024

സീറോ മലബാര്‍ റാസ കുര്‍ബാനയുടെ സുറിയാനി തക്സ പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍ 01-09-2017 - Friday

കൊച്ചി: റോമില്‍നിന്ന് അംഗീകരിച്ച സീറോ മലബാര്‍ റാസകുര്‍ബാനയുടെ സുറിയാനി ഭാഷയിലുള്ള പതിപ്പ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. തക്സയുടെ പതിപ്പ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു നല്‍കി കൊണ്ടാണ് അദ്ദേഹം പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. റാസ കുര്‍ബാനയുടെ സുറിയാനി ഭാഷയിലുള്ള ആധികാരികമായ പതിപ്പ് ആദ്യമായാണ് പ്രസിദ്ധീകരിക്കുന്നത്. സുറിയാനിഭാഷയെയും പൈതൃകത്തെയും സംരക്ഷിക്കാന്‍ സഭാമക്കളുടെ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നു കര്‍ദിനാള്‍ പറഞ്ഞു.

ചടങ്ങില്‍ സീറോ മലബാര്‍ ആരാധനാക്രമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, കമ്മീഷന്‍ അംഗങ്ങളായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫാ. ചാള്‍സ് പൈങ്ങോട്ട്, ഫാ.പോളി മണിയാട്ട്, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഫാ.സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, സിസ്റ്റര്‍ കൊച്ചുത്രേസ്യ എന്നിവരടങ്ങിയ കമ്മിറ്റിയാണു സുറിയാനി തക്‌സ പ്രസിദ്ധീകരിക്കുന്നതിനു നേതൃത്വം നല്‍കിയത്. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ആരാധനക്രമ കമ്മീഷന്‍ ഓഫീസില്‍ നിന്നും കോപ്പികള്‍ ലഭിക്കും.

ബന്ധപ്പെടേണ്ട നമ്പര്‍: 9446477924.


Related Articles »