India - 2024

പുതിയ മെത്രാന്‍മാര്‍ക്കു ആശംസകള്‍ നേര്‍ന്ന് മാര്‍ മാത്യു മൂലക്കാട്ട്

സ്വന്തം ലേഖകന്‍ 02-09-2017 - Saturday

കൊച്ചി: സഭയുടെ ദീര്‍ഘകാലത്തെ പഠനങ്ങളുടെയും പ്രാര്‍ഥനകളുടെയും ആലോചനകളുടെയും ഫലമാണു പുതിയ മൂന്നു മെത്രാന്മാരുടെ നിയമനമെന്നു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. ആശംസാ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സഭയുടെ ആവശ്യമനുസരിച്ചു കാലാകാലങ്ങളില്‍ നമ്മെ നയിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ് ഇതിലൂടെ പ്രകാശിതമാകുന്നത്. പ്രഗത്ഭരമായ മൂന്നു മെത്രാന്മാരെ ലഭിച്ചതിലൂടെ സഭ കൂടുതല്‍ അനുഗൃഹീതമാവുന്നു. മൂവരുടെയും ദൗത്യനിര്‍വഹണം സഭയെയും ദൈവജനത്തെയും വളര്‍ച്ചയിലേക്കു കൈപിടിക്കുമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.


Related Articles »