India - 2024

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ കര്‍മ്മപരിപാടികള്‍ പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍ 03-09-2017 - Sunday

കൊച്ചി: നാലാമതു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ കര്‍മപരിപാടികള്‍ എന്ന പേരില്‍ 'ആക്ട്‌സ് ഓഫ് ദി ഫോര്‍ത്ത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി' പ്രസിദ്ധീകരിച്ചു. 2016 ഓഗസ്റ്റ് 25 മുതല്‍ 28 വരെ ഇരിങ്ങാലക്കുടയില്‍ നടന്ന അസംബ്ലിയുടെ ഒരുക്കങ്ങള്‍, പഠനങ്ങള്‍, ചര്‍ച്ചകള്‍, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രബോധനരേഖ, സഭാരൂപത ഇടവക തലങ്ങളിലുണ്ടാകേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയാണു കര്‍മപരിപാടികള്‍ പ്രസിദ്ധീകരിച്ചത്.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് ആദ്യപ്രതി നല്‍കി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു കര്‍മപരിപാടികളുടെ പ്രകാശനം നിര്‍വഹിച്ചത്.

ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ ആന്റണി കരിയില്‍, നിയുക്തമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, റവ. ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, അസംബ്ലി സെക്രട്ടറി റവ. ഡോ. ഷാജി ഏബ്രഹാം കൊച്ചുപുരയില്‍, റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടി, ഫാ. ജോബി മാപ്രകാവില്‍, സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പങ്കെടുത്തു.


Related Articles »