India - 2024

റവ.ഡോ.ഉമ്മന്‍ ജോര്‍ജിന്റെ സ്ഥാനാഭിഷേകം ഇന്ന്

സ്വന്തം ലേഖകന്‍ 10-09-2017 - Sunday

കോട്ടയം: സിഎസ്‌ഐ കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ.ഉമ്മന്‍ ജോര്‍ജിന്റെ സ്ഥാനാഭിഷേകം ഇന്ന് 3.30ന് സിഎസ്‌ഐ കൊല്ലം ക്രൈസ്റ്റ് ചര്‍ച്ച് കത്തീഡ്രലില്‍ നടക്കും. സ്ഥാനാഭിഷേക ശുശ്രൂഷകള്‍ക്കു സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് റവ.തോമസ് കെ. ഉമ്മന്‍ മുഖ്യകാര്‍മികത്വം വഹിക്കും. സിഎസ്‌ഐ മലബാര്‍ മഹായിടവക ബിഷപ് റവ. റോയിസ് മനോജ് വിക്ടര്‍ ധ്യാനപ്രസംഗം നടത്തും.റവ.ഡോ. ഉമ്മന്‍ ജോര്‍ജിനെ മഹായിടവകയുടെ ബിഷപ്പായി നിയമിച്ചുള്ള സിഎസ്‌ഐ സിനഡ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ ഉത്തരവ് സിനഡ് ജനറല്‍ സെക്രട്ടറി റവ.ഡോ.ദാനിയേല്‍ രക്‌നാകര സദാനന്ദ വായിക്കും.

ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് റവ.ഡോ.വടപ്പള്ളി പ്രസാദ റാവു, മുന്‍ മോഡറേറ്റര്‍ ബിഷപ് ഡോ.കെ.ജെ സാമുവല്‍, ബിഷപ് തോമസ് സാമുവല്‍, ബിഷപ് ഡോ.കെ.ജി.ദാനിയേല്‍, ബിഷപ് ഡോ.ധര്‍മ്മരാജ് റസാലം, ബിഷപ് ഡോ.ബി.എന്‍ ഫെന്‍, ബിഷപ് റോയിസ് മനോജ് വിക്ടര്‍, മാര്‍ത്തോമ്മ സഭാ കൊട്ടാരക്കര പുനലൂര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ബിഷപ് റവ.തോമസ് കെ. ഉമ്മന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍ സാംസ്‌കാരിക നേതാക്കള്‍, ജനപ്രതിനിധികള്‍, സഭാനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Related Articles »